അതിഥികള്‍ക്കായി തയാറാക്കൂ ആരോഗ്യവിഭവങ്ങള്‍

അതിഥി ദേവോ ഭവഃ എന്നാണല്ലോ സങ്കൽപ്പം. അതിഥികളെ സന്തോഷിപ്പിക്കാൻ വിവിധതരം വിഭവങ്ങൾ വീട്ടിൽ തയാറാക്കിയിരുന്ന കാലം മാറി. ഇപ്പോൾ മിക്കവരും ഹോട്ടലുകളിൽനിന്ന് ഭക്ഷണം വരുത്തിച്ചുകൊടുക്കുന്നതു സാധാരണമാണ്. വൻ ബില്ല് വരുന്പോൾ തങ്ങളുടെ വീട്ടിലെത്തുന്ന അതിഥികൾക്കു സന്തോഷമാണല്ല നമ്മുടെയും സന്തോഷം എന്ന പറഞ്ഞ് ആശ്വസാം കൊള്ളുകയും ചെയ്യും. അതിഥി സത്കാരത്തിനായി വീട്ടിൽ തയാറാക്കാവുന്ന ചില ലഘു വിഭവങ്ങൾ പരിചയപ്പെടാം. ഇതെല്ലാം ആരോഗ്യകരമായ വിഭവങ്ങളാണെന്ന് ആദ്യമേ പറയട്ടേ…1. നെല്ലിക്ക ചമ്മന്തിനെല്ലിക്ക കുരുകളഞ്ഞത് – 5 എണ്ണംപച്ചമുളക് – 3 എണ്ണംമല്ലിയില – ഒരു തണ്ട്ഇഞ്ചി – ഒരു ചെറിയ കഷണംചുവന്നുള്ളി – 2 എണ്ണംതേങ്ങ ചിരകിയത് – 1/4 കപ്പ്ഉപ്പ് – ആവശ്യത്തിന്ഇങ്ങനെ തയാറാക്കാംനെല്ലിക്ക കുരുകളഞ്ഞതും ബാക്കി ചേരുവകളും നന്നായി അരച്ച് ഉരുട്ടിയെടുത്ത് ഉപയോഗിക്കാം. വിറ്റാമിന്‍ സി കൂടുതലായി നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഈ ചമ്മന്തി ദിവസവും ഉപയോഗിക്കുന്നത് നല്ലതാണ്.2. ഫ്രൂട്ട് പഞ്ച്തണുത്ത വെള്ളം – 1 കപ്പ്നാരങ്ങാനീര് – 1/4 കപ്പ്പഞ്ചസാരരര – 2 ടേബിള്‍ സ്പൂണ്‍പൈനാപ്പിള്‍ (പൊടിയായി അരിഞ്ഞത്) – 1/4 കപ്പ്ഓറഞ്ച് നീര് – 1/4 കപ്പ്തയാറാക്കുന്നവിധംഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോള്‍ പഞ്ചസാരയും പൈനാപ്പിളും ചേര്‍ത്ത് 10 മിനിറ്റ് വേവിക്കുക. അടുപ്പില്‍നിന്ന് ഇറക്കി ഓറഞ്ച് നീരും, നാരങ്ങാനീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം അരിച്ചെടുത്ത് കുപ്പിയില്‍ സൂക്ഷിക്കുക. സ്‌ക്വാഷ്‌പോലെ ആവശ്യത്തിന് എടുത്ത് വെള്ളം ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.3. മാങ്ങ പപ്പായ സാലഡ്മാങ്ങ (തൊലി കളഞ്ഞ് ചെറുതായി മുറിച്ചത്) – 1 എണ്ണംപപ്പായ (തൊലി കളഞ്ഞ് ചെറുതായി മുറിച്ചത്) – 1 എണ്ണംകാപ്‌സിക്കം അരിഞ്ഞത്- 1 വലുത്സവോള അരിഞ്ഞത് – 1/2 മുറിമല്ലിയില അരിഞ്ഞത് – ഒരുപിടിവിന്നാഗിരി – 2 ടേബിള്‍ സ്പൂണ്‍ഉപ്പ്, കുരുമുളക് – ആവശ്യത്തിന്തയാറാക്കുന്നവിധംഒരു പാത്രത്തില്‍ മാങ്ങ, പപ്പായ, സവോള, മല്ലിയില, വിന്നാഗിരി, പച്ചമുളക് ഇവ യോജിപ്പിക്കുക. മുകളില്‍ കുരുമുളകും ഉപ്പും വിതറി വിളമ്പാം. ഇത് തയാറാക്കി അരമണിക്കൂറിനുള്ളില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.4. മിക്‌സഡ് ഫ്രൂട്ട് ഡ്രിങ്ക്പൈനാപ്പിള്‍ ജൂസ് – 1 കപ്പ്മുസമ്പി ജൂസ് – 1 കപ്പ്മാങ്ങ ജൂസ് – 1 കപ്പ്നാരങ്ങാ നീര്- 1/2 കപ്പ്ഓറഞ്ച് ജൂസ് – 1 കപ്പ്തണുത്ത വെള്ളം – ഒരു ഗ്ലാസ്തയാറാക്കുന്നവിധംമുകളില്‍ പറഞ്ഞ ചേരുവകളെല്ലാം ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. മധുരം ആവശ്യമുള്ളവർ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പഞ്ചസാര ചേര്‍ത്ത് ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *