തിരുവനന്തപുരം ജില്ല പകർച്ചപ്പനിയുടെ ആശങ്കയിൽ

Kerala

തിരുവനന്തപുരം ∙ പകർച്ചപ്പനിയിൽ തിരുവനന്തപുരം ജില്ല. വൈറൽ പനി മാറിയാൽ വിട്ടുമാറാത്ത ചുമ. 2 മാസം വരെ ചുമ നീണ്ടു നിൽക്കും. രണ്ടും മൂന്നും തവണ പനി ബാധിച്ചവർ ഏറെ. ജില്ലയിൽ 4 ദിവസത്തിനിടെ 3,375 പേർക്കാണ് പനി ബാധിച്ചത്. തിങ്കൾ മുതൽ വ്യാഴം വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്. ഇക്കാലയളവിൽ 28 പേർക്ക് ഡെങ്കിപ്പനിയും 7 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.

തിങ്കളാഴ്ച 913 പേർക്കും, ചൊവ്വാഴ്ച 753 പേർക്കും, ബുധനാഴ്ച 753 പേർക്കും, വ്യാഴാഴ്ച 798 പേർക്കുമാണ് പനി ബാധിച്ചത്. വ്യാഴാഴ്ച 15 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്നു, 8 പേർക്ക് രോഗം സ്ഥിരീകരിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് രോഗം പടരുന്നതെന്ന് ഡോക്ടർമാർ പറയുന്നു. പലർക്കും പലരീതിയിലുമാണ് രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *