വിമാനത്തിൽ യുവ നടിയെ അപമാനിച്ച കേസ്; അറസ്റ്റ് തടയണമെന്ന പ്രതിയുടെ ആവശ്യം തള്ളി കോടതി

Breaking Kerala

കൊച്ചി: വിമാനയാത്രക്കിടെ യുവ നടിയെ അപമാനിച്ച കേസിൽ അറസ്റ്റ് തടയണമെന്ന പ്രതി സിആർ ആന്റോയുടെ ആവശ്യം കോടതി തള്ളി എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. പ്രതിയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത് ജാമ്യമില്ല വകുപ്പുകളാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം മുൻകൂർ ജാമ്യ ഹർജിയിൽ കോടതി ചൊവ്വാഴ്ച വാദം കേൾക്കും.

വിമാനത്തിൽ സീറ്റിനെച്ചൊല്ലിയുള്ള തർക്കം മാത്രമാണ് ഉണ്ടായതെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നുമാണ് പ്രതി പറയുന്നത്. എന്നാൽ കേസിലെ പ്രതിയായ തൃശൂർ സ്വദേശി ആന്‍റോ ഇപ്പോഴും ഒളിവിലാണ്.കേസിൽ പൊലീസിനോട് റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു വിമാനയാത്രക്കിടെ പ്രതി സി ആർ ആന്റോയിൽ നിന്നും മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവ നടി പൊലീസിനെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *