മലപ്പുറം: കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലെത്തിയതില്‍ അതൃപ്തി പരസ്യമാക്കി മുസ്ലീം ലീഗ്. മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് തെരുവിലെത്തിയത്. ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ ജാഗ്രത കാട്ടണമെന്നും. തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കുകയാണെന്നും മുസ്ലീം ലീഗ് പറഞ്ഞു. ഇത് രാഷ്ട്രീയ എതിരാളികള്‍ക്ക് സഹായകമാകുമെന്നും മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എം എല്‍ എ പറഞ്ഞു