ബംഗളൂരു: പലസ്തീൻ അനുകൂല വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട യുവാവ് കസ്റ്റഡിയിൽ. കർണാടകയിലെ ഹോസ്പേട്ട് ജില്ലയിൽ താമസിക്കുന്ന ആലം ബാഷ (20) എന്നയാളാണ് കസ്റ്റഡിയിലായത്. ഇയാൾ പ്രകോപനപരമായ മുദ്രാവാക്യങ്ങളെഴുതി പലസ്തീനെ അനുകൂലിച്ച് വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്ലോഡ് ചെയ്തു. പ്രാദേശിക വാർത്താ മാധ്യമങ്ങൾ പ്രകാരം സിആർപിസി 108, 151 വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.