തൃശൂര്‍: കൊടുങ്ങല്ലൂര്‍ സഹകരണ ബാങ്കിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം കാണാതായതായി പരാതി. അറുപത് പവനോളം ആഭരണങ്ങളാണ് ലോക്കറില്‍ നിന്ന് നഷ്ടപ്പെട്ടത്. സ്വര്‍ണ്ണത്തിന്റെ ഉടമയായ സുനിത പൊലീസില്‍ പരാതി നല്‍കി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ ബാങ്കിലെ ഒരു അക്കൗണ്ട് ഇഡി മരവിപ്പിച്ചിരുന്നു. സംഭവത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സഹകരണ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം കാണാതായതായി പരാതി
