ലഖ്നൗ: രാജ്യസഭയിലേക്ക് അഞ്ചാം തവണയും മത്സരത്തിനൊരുങ്ങി ജയാ ബച്ചന്. ഉത്തര്‍പ്രദേശില്‍ നിന്നാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ഭാര്യയും അഭിനേത്രിയുമായ ജയാ ബച്ചന് മത്സരിക്കുന്നത്.. 2004 മുതല്‍ സമാജ്വാദി പാര്‍ട്ടി (എസ്.പി) അംഗമാണ് പത്മശ്രീ ജേതാവായ ജയാ ബച്ചന്.നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
നാമനിര്‍ദേശപത്രിക പ്രകാരം ജയാ ബച്ചനും ഭര്‍ത്താവ് അമിതാഭ് ബച്ചനും 1578 കോടി രൂപ മൂല്യമുള്ള സ്വത്താണുള്ളത്. 2022-23 സാമ്ബത്തികവര്‍ഷത്തില്‍ ജയാ ബച്ചന് മാത്രം 1,63,56,190 രൂപയുടെ സ്വത്തും അമിതാഭിന് 273,74,96,590 രൂപയുടെ സ്വത്തുമാണുള്ളത്. ജയാ ബച്ചന് 10,11,33,172 രൂപയും അമിതാഭ് ബച്ചന് 120,45,62,083 രൂപയുമാണ് ബാങ്ക് ബാലന്‍സ്.
40.97 കോടി രൂപയുടെ ആഭരണങ്ങളാണ് ജയാ ബച്ചന് സ്വന്തമായുള്ളത്. അമിതാഭ് ബച്ചന്റെ കൈവശം 54.77 കോടി രൂപയുടെ ആഭരണങ്ങളാണുള്ളത്. ജയാ ബച്ചന് 9.82 ലക്ഷം രൂപയുടെ കാറാണ് ഉള്ളതെങ്കില്‍ ഭര്‍ത്താവിന് രണ്ട് മേഴ്സിഡസും റെയ്ഞ്ച് റോവറും ഉള്‍പ്പെടെ 17.66 കോടി രൂപ മൂല്യമുള്ള 16 വാഹനങ്ങളാണ് സ്വന്തമായുള്ളത്.