കൊച്ചി: എറണാകുളത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം. അഞ്ച് കോൺഗ്രസ് പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിൽ. കോൺഗ്രസ് നേതാക്കളായ പി പി ജേക്കബ്, ദേവിപ്രിയ ഹരീഷ്, എം എച്ച് സജി എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായവർ.
തോപ്പുംപടിയില്‍ വച്ചാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമം നടന്നത്. പാര്‍ട്ടി ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. കൊച്ചി സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം.