തൃശൂർ: ലോഡ്ജിൽ വച്ച് രണ്ടുപേരെ ആക്രമിച്ച് 42 ലക്ഷത്തിലധികം രൂപയുടെ വാക്സ് ഗോൾഡും പണവും മറ്റും കവർച്ച നടത്തിയ കേസിലെ രണ്ടു പേർ അറസ്റ്റിൽ.ഇടുക്കി കാരിക്കോട് തെക്കുംഭാഗം ദേശത്ത് പള്ളിപറമ്പിൽ വീട്ടിൽ പക്കി എന്നുവിളിക്കുന്ന സാംസൺ പീറ്റർ (21). ഇടുക്കി കരിങ്കുന്നം പൊന്നംതാനം സ്വദേശിയായ പടികാച്ചികുന്നേൽ വീട്ടിൽ നന്ദു ദീപു (21) എന്നിവരെയാണ് ഈസ്റ്റ് പോലീസ് അന്വേഷണ സംഘം അറസ്റ്റുചെയ്തത്.ഈ കേസിലെ മൂന്ന് പ്രതികളെ മുൻ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ പ്രതികളെ പിടികൂടാനായുള്ള അന്വേഷണ സംഘം ഈ പ്രതികളെ ഇടുക്കി മൂലമറ്റത്തുനിന്നും കണ്ടെത്തുകയായിരുന്നു