ഭിന്നശേഷി കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ‘ആശ്വാസം’ പദ്ധതിയില്‍ 33 ലക്ഷം (മുപ്പത്തിമൂന്ന് ലക്ഷം) രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. 2023-2024 സാമ്ബത്തിക വര്‍ഷം132 പേര്‍ക്ക് 25000 രൂപ വീതം പദ്ധതിയിലൂടെ വിതരണം ചെയ്യും.
സ്വയംതൊഴില്‍ വായ്പക്ക് ഈട് നല്‍കാന്‍ ഭൂമിയോ, മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് ചെറുകിട സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് കേരള സംസ്ഥാന ഭിന്നശേഷി കോര്‍പ്പറേഷന്‍ മുഖേന 25000 രൂപവീതം ധനസഹായമായി നല്‍കുന്നത്. ഈ സാമ്ബത്തികവര്‍ഷം അപേക്ഷ സമര്‍പ്പിച്ച അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം അനുവദിച്ചിട്ടുണ്ട്.732 ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപ വീതം 36.6 ലക്ഷം രൂപ പ്രൊഫിഷ്യന്‍സി അവാര്‍ഡും 202 ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജന്റുമാര്‍ക്ക് 10.10 ലക്ഷം രൂപ ലോട്ടറി ധനസഹായവും നല്‍കിയതിനു പിന്നാലെയാണ് ആശ്വാസമായി 132 കുടുംബങ്ങള്‍ക്ക് 33 ലക്ഷം രൂപ കൂടി അനുവദിച്ചിരിക്കുന്നത് – മന്ത്രി ഡോ. ആര്‍ ബിന്ദു വ്യക്തമാക്കി.
അര്‍ഹരായ ഗുണഭോക്താകളുടെ പട്ടിക www.hpwc.kerala.gov.in എന്ന സംസ്ഥാന ഭിന്നശേഷി കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2347768, 9497281896 നമ്ബറുകളില്‍ ബന്ധപ്പെടാമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.