വഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ വെടിവെപ്പിന് പിന്നില്‍ 17കാരിയെന്ന് റിപ്പോര്‍ട്ട്. വിസ്‌കോണ്‍സിനിലെ എബണ്ടന്റ്‌ലൈഫ് ക്രിസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു വെടിവെയ്പ്പ്. സംഭവത്തില്‍ അധ്യാപികയും വെടിയുതിര്‍ത്ത വിദ്യാര്‍ത്ഥിയുമുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നാനൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.