തിരുവനന്തപുരം: 2008ൽ വിഴിഞ്ഞം തുറമുഖത്തിന് 250ഏക്കർ മാത്രം ഭൂമി മതിയെന്നിരിക്കെ വെങ്ങാനൂർ, വിഴിഞ്ഞം, പള്ളിച്ചൽ, കോട്ടുകാൽ, കാഞ്ഞിരംകുളം, തിരുപ്പുറം തുടങ്ങിയ വില്ലേജുകളിൽ നിന്നും 3000ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു വിഞാപനം പുറപ്പെടുവിച്ചു.
വിഞാപനം വന്ന അന്ന് തന്നെ ബിജെപി യുടെ നേതൃത്വത്തിൽ മുല്ലൂരിലുംവെങ്ങാനൂരിലും പന്തം കൊളുത്തി പ്രകടനം നടത്തി.
അടുത്ത ദിവസം വെങ്ങാനൂർ നീലകേശി മണ്ഡപത്തിൽ ആയിരത്തോളം നാട്ടുകാർ പങ്കെടുത്ത ജനകീയ കാൺവെൻഷൻ കൂടുകയും ജനകീയ പ്രതിരോധ സമിതി രൂപീകരിക്കുകയും കലക്ടർക് ഓരോ കുടുംബങ്ങളെ കൊണ്ടു പരാതി സമർപ്പിച്ചു. എല്ലാ വില്ലേജുകളിലും ജനകീയ പ്രതിരോധ സമിതികൾ രൂപീകരിച്ചു.
വെങ്ങാനൂർ ഗോപകുമാർ ജനറൽ കൺവീനറും,വിഷ്ണുപുരം ചന്ദ്ര ശേഖരൻ ചെയർമാനും, ജി പി ശ്രീകുമാർ പ്രസിഡന്റും, കോവളം ജഗദീഷ് കോ ഓർഡിനേറ്ററും ആയി ഒരു സെൻട്രൽ കമ്മിറ്റി രൂപീകരിച് ഏഴു വില്ലേജുകളിൽ ജനകീയ പ്രതിരോധ സമിതി പ്രക്ഷോഭം ആരംഭിച്ചു.
“ജനിച്ച മണ്ണിൽ ജീവിക്കാൻ അനുവദിക്കു” എന്നാവശ്യ പെട്ടു കൊണ്ട് പ്രകടനങ്ങൾ, റോഡ് ഉപരോധങ്ങൾ, മരിക്കാൻ തയാറെടുത്തു കൊണ്ട് നെറ്റിയിൽ രക്തതിലകം ചാർത്തി സ്ത്രീകളും കുട്ടികളും അടക്കം ആയിരകണക്കിന് ജനങ്ങൾ പങ്കെടുത്ത രക്തപ്രതിജ്ഞ,എല്ലാ വില്ലേജുകളും ചുറ്റി കുതിരയെ മുന്നിൽ നിറുത്തിപുറകിൽ നൂറുകണക്കിന് ജനങ്ങൾ പങ്കെടുത്ത അശ്വമേധറാലി,വില്ലജ് ഓഫീസ് ഉപരോധങ്ങൾ തുടങ്ങി നിരവധി സമരങ്ങൾ അരങ്ങേറി..ഭൂമിനമ്മുടേതാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് ധൈര്യ മുണ്ടെങ്കിൽ സർക്കാർ ഈ കുതിരയെ പിടിച്ചു കെട്ടു എന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു അശ്വ മേധറാലി നടത്തിയത്. സർക്കാർ അനങ്ങിയില്ല. ഒരു റോഡ് ഉപരോധം നടക്കുമ്പോൾ മുക്കോല ജംഗ്ഷനിൽ വീട് നഷ്ടപ്പെട്ട മുക്കോലയിലെ യുവാവ് മൂന്നു നില കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ തയാറായപ്പോൾ നാട്ടുകാരും സമരക്കാരും അയാളെ കീഴ് പെടുത്തി ഇറക്കികൊണ്ട് വന്നു. കാഞ്ഞിരം കുളം ജംഗ്ഷനിൽ ഒരാൾ കന്നാസിൽ മണ്ണെണ്ണയുമായി തീ കൊളുത്തി ആത്മ ഹത്യ ക്ക് തയ്യാറായി. ദേഹത്ത് മണ്ണെണ്ണ അയാൾ ഒഴിക്കുമ്പോൾ വിഷ്ണുപുരത്തിന്റ ശ്രദ്ധയിൽ പെടുകയും ബലം പ്രയോഗിച്ച് പിന്തിരിപ്പിച്ചു. അന്ന് മുഖ്യമന്ത്രിയായിരുന്നVS അച്ചുതാനന്ദൻ പറഞ്ഞത് “ആ ആള് മൂന്നാമത്തെ നിലയിൽ നിന്നും താഴേക്കു ചാടിയെങ്കിൽ എന്ത് ചെയ്യുമായിരുന്നു ” എന്നാണ്. അദ്ദേഹം സമരത്തെ അനുഭാവ പൂർവമായിട്ടാണ് കണ്ടത്. അടുത്ത ബുധനാഴ്ച്ച എല്ലാ വില്ലേജുകളിലും സത്യഗൃഹ സമരം നടക്കുമ്പോൾ ഭൂമി ഏറ്റെടുത്ത വിഞാപനം റദ്ദു ചെയുന്നതായി മുഖ്യ മന്ത്രി VS അച്യുതാനന്ദൻ പ്രഖ്യാപിച്ചു. അങ്ങനെ നമ്മുടെ കിടപ്പാടങ്ങൾ തിരിയെ കിട്ടി. എല്ലാ വില്ലേജൂകളിലും മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു രാഷ്ട്രിയ ഭേദമില്ലാതെ ജനങ്ങൾ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനങ്ങൾ നടത്തി.
VS ന്റെ സഹാനുഭൂതിയായിട്ടാണ് നമ്മൾ ഈ തീരുമാനത്തെ കണ്ടത്. സമരത്തിന്റെ ആവശ്യം അദ്ദേഹത്തിന് മനസിലായി. ഉദ്യോഗസ്ഥ ലോബി ഭൂമി ആന്ത്രയിൽ ഉള്ള കമ്പനിക്ക് മറിച്ചു വിൽക്കാൻ ഉള്ള പരിപാടി ആയിരുന്നു ഇത്. അന്ന് നമ്മൾ പറഞ്ഞത് ശരി യായി. തുറമുഖത്തിന് കരയിൽ 250എക്കർ ഭൂമി മാത്രമേ ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളൂ.
ഈ ഏഴു വില്ലേജുകളിലെ ജനങ്ങൾ VS നോട് കടപ്പെട്ടിരിക്കുന്നു.
അദ്ദേഹത്തിന്റെ ആത്മാവിന് ജനകീയ പ്രതിരോധ സമിതിയുടെപേരിൽ നിത്യ ശാന്തി നേർന്നു കൊണ്ട് കേരള ജനതയോടൊപ്പം ദുഃഖത്തിൽ പങ്ക് ചേരുന്നു. ആദരാജ്ഞലികൾ അർപ്പിക്കുന്നു.
വെങ്ങാനൂർ ഗോപകുമാർ
ജനറൽ കൺവീനർ
ജനകീയ പ്രതിരോധ സമിതി.
വി.എസ് ;ഏഴു വില്ലേജുകളിലെ 25000പേരെ രക്ഷിച്ച മുഖ്യമന്ത്രി
