ഉത്തരാഖണ്ഡിൽ തക്കാളിക്ക് വില കുതിച്ചുയരുന്നു. ഉത്തരാഖണ്ഡിലെ വിവിധയിടങ്ങളിൽ തക്കാളിക്ക് വില കിലോയ്ക്ക് 200 മുതൽ 250 രൂപ വരെ വർധിച്ചു. ഗംഗോത്രി ധാമിൽ ഒരു കിലോ തക്കാളിക്ക് 250 രൂപ നൽകണം. ഉത്തരകാശിയിൽ ഇത് 180 രൂപ മുതൽ 200 രൂപ വരെയാണ്. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
തക്കാളി കൃഷി ചെയ്യുന്ന ഇടങ്ങളിലെ കനത്ത ചൂടും ശക്തമായ മഴയിൽ ഗതാഗതം ദുസ്സഹമായതുമൊക്കെയാണ് വിലക്കയറ്റത്തിനുള്ള കാരണങ്ങളായി കണക്കാക്കപ്പെടുന്നത്. വേഗം കേടാവുന്ന പച്ചക്കറിയായതിനാൽ വിലക്കയറ്റം അത്തരത്തിലും കച്ചവടക്കാർക്ക് തിരിച്ചടിയാണ്.