കുമളി: 24 ദിവസംമാത്രം പ്രായമായ ആൺകുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്ന സംഭവത്തിൽ മാതാവ് അറസ്റ്റിൽ. കമ്പം അരിശി ആലൈ തെരുവിൽ മണികണ്ഠന്‍റെ ഭാര്യ സ്നേഹ(19)യാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ തേനി ജില്ലയിൽ കമ്പത്താണ് ക്രൂര സംഭവം നടന്നത്. കഴിഞ്ഞ 22നാണ് ഇവരുടെ കുഞ്ഞിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി ലഭിച്ചത്. വീട്ടിലെ തൊട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ മാതാവ് കുളികഴിഞ്ഞ് എത്തിയപ്പോൾ കാണാനില്ലെന്നായിരുന്നു പരാതി.
24 ദിവസംമാത്രം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നു: മാതാവ് അറസ്റ്റിൽ
