ദേശതാലപ്പൊലികൾ ഇന്ന് വൈകുന്നേരം
കാട്ടാമ്പാക്ക് : കാട്ടാമ്പാക്ക് കിഴക്കുംഭാഗം പാട്ടു പുരയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും ഉത്സവം 23 മുതൽ ഏപ്രിൽ 3 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.
ഇന്ന് വൈകുന്നേരം 5 മണിക്ക് ഏറ്റുമാനൂരപ്പന്റെ മൂല സ്ഥാനമായ തേവർത്തുമലയിൽ നിന്നും തേവർത്തുമല പൈതൃക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ദേശ താലപ്പൊലി മുക്കവലക്കുന്ന്, വട്ടക്കുന്ന്, വടക്കേനിരപ്പ് വഴി വട്ടക്കുന്ന് ദേവസ്ഥാനം ക്ഷേത്രം, അമ്പലമല ശ്രീരാമസ്വാമി ക്ഷേത്രം, കളരിക്കൽ അയ്യേട്ട് ക്ഷേത്രം, കാരിയ്ക്കാംകുഴി ഭഗവതി ക്ഷേത്രം, എസ്എൻഡിപി ഗുരുദേവ ക്ഷേത്രം, വിശ്വകർമ ശാഖയോഗം എന്നിവിടങ്ങളിൽ നിന്നുമുള്ള താലപ്പൊലിയും ആയി ചേർന്ന് താളമേളങ്ങളുടെ അകമ്പടിയോടുകൂടി മഹാദേശ താലപ്പൊലിയായി ദീപാരാധനയ്ക്ക് മുൻപ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. ഞീഴൂർ ശ്രീകൃഷ്ണസ്വാമി ക്ഷേതത്തിൽ നിന്നും ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന താലപ്പൊലി ഞീഴൂർ എൻഎസ്എസ് കരയോഗം, എൻഎസ്എസ് വനിതാ സമാജം, ഞീഴൂർ എസ്എൻഡിപി യോഗം, വിശ്വഭാരതി എസ്എൻഡിപി ഗുരുദേവക്ഷേത്രം, ഞീഴൂർ വിശ്വകർമസഭ, ഞീഴൂർ കെപിഎംഎസ് ശാഖ, ഞീഴൂർ മേഖല എൻഎസ്എസ് കരയോഗം എന്നിവയുമായി ചേർന്ന് വിശ്വഭാരതി ജംഗ്ഷൻ വഴി പുളിനിൽപ്പുംതറപ്പിൽ ക്ഷേത്രം, ഇലഞ്ഞിപ്പിള്ളി ശ്രീ വേണുഗോപാലസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുമുള്ളവരും ആയി ചേർന്ന് ക്ഷേത്രഗോപുരം വഴി മഹാദേശ താലപ്പൊലിയായി ദീപാരാധനയ്ക്ക് മുമ്പ് പാട്ടുപുരയ്ക്കൽ എത്തിച്ചേരുന്നു. ദേശ താലപ്പൊലിക്ക് ശേഷം പ്രസാദ് ഊട്ട്, 7 ന് അദ്ധ്യാത്മിക സമ്മേളനവും നവീകരിച്ച ശാന്തി മഠത്തിന്റെ സമർപ്പണവും. 8 ന് താലപ്പൊലി, കളംപാട്ട് തിരുവുഴിച്ചിൽ, 9 ന് കളംമായ്ക്കൽ. 24-ന് രാവിലെ 6.15 ന് ക്ഷേത്രം നടപ്പന്തലിൽ പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഡത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം. വൈകുന്നേരം 6.45 ന് ദീപാരാധന, 8 ന് താലപ്പൊലി, കളംപാട്ട് തിരുവുഴിച്ചിൽ, 9 ന് കളംമായ്ക്കൽ. വൈകുന്നേരം 8 മുതൽ തിരുവരങ്ങിൽ ഭജന. 25 തിങ്കൾ രാവിലെ 6.15ന് അഷ്ടദ്രവ്യഗണപതിഹോമം, വൈകുന്നേരം 5.30ന് പുരാണപാരായണം, ഭജന, 6.45 ന് ദീപാരാധന, 8 ന് താലപ്പൊലി, കളംപാട്ട് തിരുവുഴിച്ചിൽ, 9 ന് കളംമായ്ക്കൽ. 26 ചൊവ്വ ക്ഷേത്രത്തിൽ രാവിലെ 6.15ന് അഷ്ടദ്രവ്യഗണപതിഹോമം, വൈകുന്നേരം 5.30ന് പുരാണപാരായണം, ഭജന, 6.45 ന് ദീപാരാധന, 8 ന് താലപ്പൊലി, കളംപാട്ട് തിരുവുഴിച്ചിൽ, 9 ന് കളംമായ്ക്കൽ. രാത്രി 8.30ന് തിരുവരങ്ങിൽ ആലപുരം ശ്രീകൃഷ്ണ തിരുവാതിരകളി സംഘത്തിന്റെ തിരുവാതിരകളി, 27 ബുധൻ രാവിലെ 6.15ന് അഷ്ടദ്രവ്യഗണപതിഹോമം, വൈകുന്നേരം 5.30ന് പുരാണപാരായണം, ഭജന, 6.45 ന് ദീപാരാധന, 8 ന് താലപ്പൊലി, കളംപാട്ട് തിരുവുഴിച്ചിൽ, 9 ന് കളംമായ്ക്കൽ. തിരുവാതിരകളി. 28 വ്യാഴം രാവിലെ 7.30 ന് മഹാസുദർശന ഹോമം, വൈകുന്നേരം 5.30ന് പുരാണപാരായണം, ഭജന, 6.45 ന് ദീപാരാധന, 8 ന് താലപ്പൊലി, കളംപാട്ട് തിരുവുഴിച്ചിൽ, 9 ന് കളംമായ്ക്കൽ. തിരുവരങ്ങിൽ രാത്രി എട്ടിന് 8 ന് കഥകളി രംഗത്ത് 60 വർഷം പിന്നിടുന്ന പ്രസിദ്ധ കഥകളി നടൻ കലാമണ്ഡലം ശശീന്ദ്രനെ ക്ഷേത്ര കലാപണ്ഡത്തിൽ വച്ച് ആദരിക്കുന്നു. തുടർന്ന് മേജർ സെറ്റ് കഥകളി കർണ്ണശപഥം. 29 വെള്ളി രാവിലെ 7 ന് കേശവ് കലാലയം അയ്മനം അവതരിപ്പിക്കുന്ന തോറ്റം പാട്ട് , വൈകിട്ട് 6.45 ന് ദീപാരാധന, 8 ന് താലപ്പൊലി, കളംപാട്ട് തിരുവുഴിച്ചിൽ, 9 ന് കളംമായ്ക്കൽ. തിരുവരങ്ങിൽ രാത്രി 7.30 ന് എവർഗ്രീൻ യോഗ ക്ലബ്ബ് വടക്കേനിരപ്പ് അവതരിപ്പിക്കുന്ന യോഗ ഡെമോ, 8 ന് ത്രിശൂല വടക്കേനിരപ്പ് അവതരിപ്പിക്കുന്ന ക്ലാസ്സിക്കൽ ഡാൻസ്. 30 ശനി വൈകിട്ട് 6.45 ന് ദീപാരാധന, 8 ന് താലപ്പൊലി, കളംപാട്ട് തിരുവുഴിച്ചിൽ, 9 ന് കളംമായ്ക്കൽ. തിരുവരങ്ങിൽ രാത്രി 8 – ന് ഭക്തി ഗാനമഞ്ജരി, 9-ന് ക്ലാസ്സിക്കൽ ഡാൻസ്. 31 ഞായർ രാവിലെ 10.15 ന് മഹാമൃത്യുഞ്ജയ ഹോമം, വൈകിട്ട് 6.45 ന് ദീപാരാധന, 8 ന് താലപ്പൊലി, കളംപാട്ട് തിരുവുഴിച്ചിൽ, 9 ന് കളംമായ്ക്കൽ. തിരുവരങ്ങിൽ രാത്രി 8 ന് മൃദംഗ ലയവിന്യാസം, വയലിൻ ഫ്ളൂട്ട് ഫ്യൂഷൻ. ഏപ്രിൽ 1 വൈകിട്ട് 6.45 ന് ദീപാരാധന, 8 ന് താലപ്പൊലി, കളംപാട്ട് തിരുവുഴിച്ചിൽ, 9 ന് കളംമായ്ക്കൽ. തിരുവരങ്ങിൽ രാത്രി 8:30 ന് തിരുവാതിരകളി, 2 ചൊവ്വ വൈകിട്ട് 6.45 ന് ദീപാരാധന, 8 ന് താലപ്പൊലി, കളംപാട്ട് തിരുവുഴിച്ചിൽ, 9 ന് കളംമായ്ക്കൽ. തിരുവരങ്ങിൽ രാത്രി 8 ന് നൃത്തനാടകം രുദ്രപ്രജാപതി, 3 ബുധൻ ക്ഷേത്രഗോപുരത്തിൽ നിന്നും രാവിലെ 9 ന് കുംഭകുടഘോഷയാത്ര, 11 ന് നാമംകുളങ്ങര ഭജനമണ്ഡലി അവതരിപ്പിക്കുന്ന സാമ്പ്രദായ ഭജന, തുടർന്ന് മഹാപ്രസാദമൂട്ട്. വൈകുന്നേരം 6.45 മുതൽ വലിയ കാണിക്ക, ദീപാരാധന, പഞ്ചാരിമേളം, തുടർന്ന് കേളികൊട്ട്, തിരുവരങ്ങിൽ വൈകന്നേരം 9 ന് ഓട്ടൻതുള്ളൽ, 10 ന് ഫ്ലവേഴ്സ് ടിവി മ്യൂസിക്കൽ വൈഫ് ഗ്രാൻ്റ് ഫിനാലെ ഫെയിം അഞ്ജലി അവതരിപ്പിക്കുന്ന സംഗീത സദസ്സ്, 11.30ന് ശങ്കരൻ കുട്ടിമാരാർ സ്മാരക മുടിയേറ്റ് സംഘം കീഴില്ലം അവതരിപ്പിക്കുന്ന മുടിയേറ്റ്, 4 വ്യാഴം രാത്രി 8 ന് വലിയഗുരുതി.