കടുത്തുരുത്തി: മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ 22 ദിവസത്തെ സൗജന്യ പി.എസ്.സി. ഡിഗ്രി ലെവൽ മത്സരപരീക്ഷാ പരിശീലനപരിപാടി ആരംഭിച്ചു. സിൻഡിക്കറ്റംഗം ഡോ. എസ്. ഷാജില ബീവി ഉദ്ഘാടനം ചെയ്തു. ബ്യൂറോ ചീഫ് ഡോ. രാജേഷ് മണി അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ജി. സജയൻ, ബ്യൂറോ ഡെപ്യൂട്ടി ചീഫ് ജി. വിജയകുമാർ, എം.സി.സി. യുവ പ്രൊഫഷണൽ റോണികൃഷ്ണൻ, സീനിയർ ക്ലാർക്ക് എ.ജിജുകുമാർ എന്നിവർ പങ്കെടുത്തു.
22 ദിവസത്തെ സൗജന്യ പി.എസ്.സി. ഡിഗ്രി ലെവൽ മത്സരപരീക്ഷാ പരിശീലനപരിപാടി ആരംഭിച്ചു
