2036ൽ ഇന്ത്യയുടെ ജനസംഖ്യ 152 കോടിയാകും 

Uncategorized

ന്യൂഡൽഹി: 2036 ഓടെ ഇന്ത്യയുടെ ജനസംഖ്യ 152.2 കോടി ആയി വർധിക്കുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ‘2023 ലെ ഇന്ത്യയിലെ സ്ത്രീകളും പുരുഷന്മാരും’ എന്നു പേരിട്ട് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ജനസംഖ്യാ മുന്നേറ്റം പ്രവചിച്ചിരിക്കുന്നത്. 2011 ഫെബ്രുവരിയിൽ, ദേശീയ സെൻസസ് നടത്തിയപ്പോൾ, രാജ്യത്ത് 121,08,54,977 ആളുകളായിരുന്നു ഉണ്ടായിരുന്നത്. റിപ്പോർട്ടനുസരിച്ച് 2036-ൽ ജനസംഖ്യയുടെ 48.8.% സ്ത്രീകളായിരിക്കും. 2011-ൽ ഇത് 48.5% ആയിരുന്നു. ഇതനുസരിച്ച്, ലിംഗാനുപാതം 1000 പുരുഷൻമാർക്ക് 943 സ്ത്രീകളെന്നതിൽ നിന്ന് 952 ആയി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു.കൂടാതെ, 15 വയസ്സിന് താഴെയുള്ള വ്യക്തികളുടെ അനുപാതം 2036-ൽ കുറയുമെന്ന് പ്രവചിക്കപ്പെടുന്നു, പ്രത്യുൽപാദനക്ഷമത കുറയുന്നതാണ് ഇതിന് കാരണം. നേരെമറിച്ച്, 60 വയസും അതിൽ കൂടുതലുമുള്ളവരുടെ അനുപാതം ഈ 25 വർഷത്തിനുള്ളിൽ വർദ്ധിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. യുഎൻ ‘ദി വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട്സ് 2024’ റിപ്പോർട്ടിൽ, 2060-കളുടെ തുടക്കത്തിൽ ഇന്ത്യയുടെ ജനസംഖ്യ ഏകദേശം 170 കോടി ആയി ഉയരുമെന്നും പിന്നീട് 12% കുറയുമെന്നും സൂചിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *