കാട്ടുപോത്ത് ആക്രമണത്തില്‍ രണ്ട് പേർ മരണപ്പെട്ടതിനെ തുടർന്ന് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്

Breaking Kerala

കോട്ടയം: കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേർ മരണപ്പെട്ടതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ 25 പേർക്കെതിരെ കേസെടുത്ത് പോലീസ്.ഗതാഗത മാർഗം തടയുക, ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ സംഘം ചേരുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് നാട്ടുകാർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവർ വെള്ളിയാഴ്ചയ്‌ക്കകം കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്ബാകെ ഹാജരാകണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട 16 പേർക്കെതിരെയുള്ള സമൻസ് പോലീസ് കൈമാറി.

കഴിഞ്ഞ വർഷം മെയ് 19നാണ് രണ്ട് പേർ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരണപ്പെട്ടത്. വീടിന്റെ വരാന്തയിലിരിക്കുകയായിരുന്ന ചാക്കോ (65) റബർ ടാപ്പിംഗ് തൊഴിലാളിയായ തോമസ് ആന്റണി (65) എന്നിവരാണ് മരിച്ചത്. സംഭവത്തെ തുടർന്ന് നിരവധി ജനങ്ങളാണ് പ്രതിഷേധം ഉയർത്തി റോഡ് ഉപരോധിച്ച്‌ രംഗത്തെത്തിയത്. ഇതിന്റെ പേരില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് വൈകാരികമായി പ്രതിഷേധിച്ച 25 പേർക്കെതിരെ പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *