പതിനേഴുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസ്: മോൻസൺ മാവുങ്കലിന് ജീവപര്യന്തം തടവ്

Breaking Kerala

കൊച്ചി: പതിനേഴുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മോൻസൺ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ. എറണാകുളം ജില്ലാ പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. തന്റെ ജീവനക്കാരിയുടെ മകളെയാണ് മോൻസൺ പീഡിപ്പിച്ചത്. പുരാവസ്തുകേസിൽ മോൻസൺ അറസ്റ്റിലായതിന് പിന്നാലെയാണ് ജീവനക്കാരി പരാതി നൽകിയത്. 2019 ൽ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോൻസൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്ദാനം ചെയ്തായിരുന്നു വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതിയായ മോൻസൺ മാവുങ്കൽ 17 വയസ്സുള്ള പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണു പ്രത്യേക കോടതി മോൻസനെതിരെ ചുമത്തിയിട്ടുള്ളത്. 2022 മാർച്ചിലാണ് വിചാരണ തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *