മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചതിന് അച്ഛൻ വഴക്കു പറഞ്ഞതിന് പിന്നാലെ ജീവനൊടുക്കി പതിനഞ്ചു വയസുകാരി

Kerala

ജയ്പൂർ: മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചതിന് അച്ഛൻ വഴക്കു പറഞ്ഞതിന് പിന്നാലെ ജീവനൊടുക്കി പതിനഞ്ചു വയസുകാരി. രാജസ്ഥാനിലെ കോട്ടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി കൃപാൻഷിയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാത്രി കോട്ട നഗരത്തിലെ ബോറെഖേഡ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ബജ്‌റംഗ് നഗർ ഏരിയയിലാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ ഫോൺ ഉപയോഗം കൂടുതലാണെന്ന് പറഞ്ഞ് പിതാവ് മൊബൈൽ ഫോൺ വാങ്ങിവെക്കുകയും കുട്ടിയെ ശകാരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് ബോറെഖേഡ പൊലീസ് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *