ഡല്‍ഹി; 14 കാരിയായ പെണ്‍കുട്ടിയെ അമ്മാവന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. ധംപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) കിരണ്‍ പാല്‍ സിംഗ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സ്‌കൂളില്‍ പോകുമ്പോള്‍ തന്നോടൊപ്പം വരാന്‍ അമ്മാവന്‍ നിര്‍ബന്ധിച്ചുവെന്ന് പരാതിയില്‍ പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു.പെണ്‍കുട്ടിയുടെ അമ്മാവന്‍ അമര്‍ജിത്ത് തന്റെ കൂടെ വന്നാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതായി പോലീസ് പറഞ്ഞു.
അമര്‍ജിത്തും സുഹൃത്തുക്കളായ മോഹിത് ത്യാഗിയും സുമിത് വര്‍മയും ചേര്‍ന്നാണ് തന്റെ മകളെ ബലാത്സംഗം ചെയ്തതെന്ന് പരാതിക്കാരി ആരോപിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പീഡനത്തിന് ഇരയായത്.