ബെംഗളൂരുവില്‍ പന്ത്രണ്ട് വയസ്സുകാരി ഫ്ലാറ്റിന്റെ 29-ാം നിലയില്‍ നിന്ന് ചാടി മരിച്ചു

Breaking

ഫ്ലാറ്റിന്റെ 29-ാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് ചാടി വിദ്യാര്‍ഥിനി മരിച്ചു. ബെംഗളൂരുവില്‍ പുലര്‍ച്ചെ അഞ്ചിന് ബേഗുര്‍ റോഡിലാണ് സംഭവം.ശബ്ദം കേട്ട് വന്ന ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന കുട്ടിയെ കാണുന്നത്. ഉടൻ തന്നെ അപ്പാര്‍ട്ട്മെന്റിലുള്ള ആളുകളെ വിവരമറിയിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പന്ത്രണ്ട് വയസുകാരിയായ വിദ്യാർത്ഥിനിയാണ് മരിച്ചത്.

അതേസമയം പുലര്‍ച്ചെ നാലരയോടെ കുട്ടി മുറിക്ക് പുറത്തുനില്‍ക്കുന്നത് അമ്മ കണ്ടിരുന്നുവെന്നും കാര്യം തിരക്കിയപ്പോള്‍ വ്യക്തമായ മറുപടിയൊന്നും നല്‍കാതെ മുറിക്കുള്ളിലേക്ക് പോകുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *