കാഞ്ഞിരപ്പള്ളി: സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന് പരാതി. ക്ലാസില്‍ സംസാരിച്ച സഹപാഠിയുടെ പേരെഴുതി അധ്യാപകന് നല്‍കിയതാണ് പ്രകോപനത്തിന് കാരണം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
പരിക്കേറ്റ വിദ്യാര്‍ത്ഥി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റു സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ വിളിച്ചു വരുത്തിയായിരുന്നു മര്‍ദ്ദിച്ചതെന്നാണ് പരാതി. മുപ്പതോളം പേരുണ്ടായിരുന്നെന്നും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവത്തില്‍ പിതാവ് പോലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്കി.