ഇടുക്കി: നെടുങ്കണ്ടം പൊന്നാമലയിൽ പത്തു വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബഥേൽ പുത്തൻ വീട്ടിൽ വിനുവിൻ്റെ മകൻ ആൽബിനെയാണ് ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
എങ്ങനെയാണ് കുട്ടി മരിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. മൃതദേഹം നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.