മോഹൻലാലിന് ഒപ്പം മല കയറി : തിരുവല്ല എസ് എച്ച് ഒയ്ക്ക് സ്ഥലം മാറ്റത്തിന് പിന്നാലെ കാരണം കാണിക്കൽ നോട്ടിസും

Kerala Uncategorized

തിരുവല്ല : നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയതിന് സ്ഥലംമാറ്റം കിട്ടിയ പൊലീസ് ഇൻസ്പെക്ടർക്കു കാരണം കാണിക്കൽ നോട്ടീസ്. തിരുവല്ല മുൻ എസ്എച്ഒ ബി സുനിൽ കൃഷ്ണനോട് തിരുവല്ല ഡിവൈഎസ്പിയാണ് വിശദീകരണം തേടിയത്.മോഹൻലാലിനൊപ്പം മല കയറുന്നു എന്ന വിവരം മറച്ചുവച്ച് ശബരിമലയിൽ പോകാൻ അനുമതി തേടി എന്നതാണ് കാരണം. ശബരിമല ദർശനം ​ദീർഘകാല അഭിലാഷമാണെന്നു പറഞ്ഞായിരുന്നു സുനിൽകൃഷ്ണ അനുമതി നേടിയത്. മറ്റു കാര്യങ്ങൾ ബോധപൂർവം മറച്ചുവച്ചെന്നാണ് ഡിപ്പാർട്ട്മെന്റ് കണ്ടെത്തൽ. സേനയിലെ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *