നോർത്ത് പറവൂർ നഗരസഭ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ജി.എ. മേനോൻ സ്ഥാപക ഡയറക്ടറായ യു.എസ്.ടി കമ്പനി മികച്ച കായിക താരങ്ങളെ സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെ സാക്ഷാത്കരിച്ച സ്കൂൾ സ്പോർട്ട്സ് ഹബ് പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.
വോളിബോൾ കോർട്ടിൻ്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി മുൻ എം.പി കെ.പി ധനപാലൻ എന്നിവർ ചേർ.ന്ന് നിർവ്വഹിച്ചു.ഫുട്മ്പോൾ ഗ്രൗണ്ടിൻ്റെ ഉദ്ഘാടനം മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ ഐ.എം വിജയൻ നിർവ്വഹിച്ചു.
പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ അദ്ധ്യക്ഷയായി. മുൻ മന്ത്രി എസ് ശർമ്മ, UST ഓഫീസർ സുനിൽ ബാലകൃഷ്ണൻ, നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി നിധിൻ, പ്രധാനദ്ധ്യാപിക എ.എസ് സിനി, വൈസ് ചെയർമാൻ എം.ജെ രാജു , കൗൺസിലർമാരായ കെ.ജെ ഷൈൻ , സജി നമ്പിയത്ത്, ഇ.ജി ശശി, മുൻ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, അലൂമിനി സെക്രട്ടറി ജോസ് തോമസ്, പി.ടി.എ. പ്രസിഡൻ്റ് പി.എസ് മുഹമ്മദ് അഷറഫ്, സി.എസ് ദിപിൻദാസ്, ശില്പ മേനോൻ, ബി. അനിൽകുമാർ, വി.കെ സുനിൽകുമാർ, എം.ജെ. വിനു എന്നിവർ സംസാരിച്ചു. വിവിധ രംഗങളിൽ മികവ് തെളിയിച്ചവരെ സമ്മാനങ്ങൾ നൽകി ആദരിച്ചു. വിദ്യാർത്ഥികൾ വരച്ച ഐ. എം വിജയൻ്റെ ചിത്രം ഉപഹാരമായി നൽകി.