മുസ്ലിം ലീഗ് വയനാട് മുണ്ടക്കൈ ദുരന്ത ബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പ് പദ്ധതി വീണ്ടും വിവാദത്തിൽ. നിർമാണ ചട്ടങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് മേപ്പാടി ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗിന് നോട്ടീസ് നൽകി. ഏഴു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കാണ് പഞ്ചായത്ത് നോട്ടീസ് അയച്ചത്.തൃക്കൈപ്പറ്റയിലെ വിവാദ ഭൂമിയിൽ നിർമ്മിക്കുന്ന വീടുകൾ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. ‘ലാൻഡ് ഡെവലപ്മെന്റ് പെർമിറ്റ്’ നടപടികൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ, ഓരോ വീടിനും പ്രത്യേകം എന്ന രീതിയിൽ ഏഴ് ‘സെൽഫ് സർട്ടിഫൈഡ് പെർമിറ്റുകൾ’ എടുത്തതായി പഞ്ചായത്ത് കണ്ടെത്തിയിട്ടുണ്ട്. 300 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് എളുപ്പത്തിൽ അനുമതി നൽകാനായി സർക്കാർ കൊണ്ടുവന്ന ലളിതമായ നടപടിക്രമം ലീഗ് ദുരുപയോഗം ചെയ്തു എന്നാണ് ആരോപണം ഉന്നയിക്കുന്നത്.
ലീഗിന്റെ വയനാട്ടിലെ ടൗൺഷിപ്പ് പദ്ധതിക്ക് മേപ്പാടി പഞ്ചായത്തിന്റെ നോട്ടീസ്
