കേരളം കണ്ടത് ഏകാധിപത്യ ഭരണാധികാരിയുടെ വീഴ്ച എന്ന് രമേശ് ചെന്നിത്തല

തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. കേരളം കണ്ടത് ഏകാധിപത്യ ഭരണാധികാരിയുടെ വീഴ്ചയാണെന്നും ദുർഭരണത്തിന് എതിരായ താക്കീതാണെന്നും പറഞ്ഞു. വർധിച്ചുവരുന്ന തൊഴിലില്ലായ്മയും നിയന്ത്രിക്കാൻ കഴിയാത്ത വിലക്കയറ്റവും തുടർഭരണത്തിൻറെ അഹങ്കാരവും ജനങ്ങൾക്ക് ഒട്ടും ബോധിച്ചില്ല എന്നും രമേശ്‌ ചെന്നിത്തല.ഈ വിജയത്തിന്റെ പ്രധാനപ്പെട്ട കാരണം ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച തെറ്റായ സമീപനമാണ് . ഈ വിജയം ആവർത്തിക്കാൻ വേണ്ടിയുള്ള കൂട്ടായ പ്രവർത്തനം യുഡിഎഫും കോൺഗ്രസ് പാർട്ടിയും നടത്തുന്നതാണ്. ഞങ്ങൾ ഈ ജനവിധിയെ പൂർണ്ണമായും അംഗീകരിക്കുന്നു. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരെയുള്ള അതിശക്തമായ തിരിച്ചടിയാണെന്നും രമേശ്‌ ചെന്നിത്തല.

Leave a Reply

Your email address will not be published. Required fields are marked *