കൊല്ലം കളക്ട്രേറ്റിൽ ബോംബ് ഭീഷണി

കൊല്ലം കളക്ട്രേറ്റിൽ ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം എതിയത്.രാവിലെ എത്തിയ ഇ മെയിൽ സന്ദേശം വൈകിയാണ് ജീവനക്കാർ കണ്ടത്. കളക്ട്രേറ്റിന്റെ വിവിധ ഭാ​ഗങ്ങളിൽ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി എങ്കിലും ഒന്നും കണ്ടെത്താനായില്ല. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലം കളക്ട്രേറ്റിനും ബോബ് ഭീഷണി ലഭിച്ചത്.രാവിലെയോടെ പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക ഇമെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്. കളക്ട്രേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം. ഉടൻ തന്നെ […]

Continue Reading

പാർട്ടി അനുവദിച്ചാൽ ബ്രാഞ്ചിൽ മാത്രം പ്രവർത്തിക്കും,നടപടിയെ ഭയക്കുന്നില്ല എന്ന് :എ പത്മകുമാർ

പത്തനംതിട്ട; അതൃപ്തി പരസ്യമാക്കിയതിന്റെ പേരില്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ച് ഭയക്കുന്നില്ലെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എ പത്മകുമാര്‍. പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ച പരസ്യമായി പറയുകയാണ് താന്‍. തന്നെപ്പോലെ അഭിപ്രായമുള്ള പലരും പത്തനംതിട്ടയിലുണ്ട് എന്ന് എ പത്മകുമാർ പാര്‍ട്ടി അനുവദിച്ചാല്‍ ബ്രാഞ്ചില്‍ മാത്രം പ്രവര്‍ത്തിക്കുമെന്നും എ പത്മകുമാര്‍ കൂട്ടിച്ചേർത്തു.മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കിയ നടപടിക്കെതിരെയും പത്മകുമാര്‍ തുറന്നടിച്ചു. പാര്‍ട്ടിയില്‍ തനിക്ക് 42 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുണ്ട്. നിലവിൽ 66 […]

Continue Reading

പത്തനംതിട്ടയില്‍ ബൈക്കും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

പത്തനംതിട്ട: ബൈക്കും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആര്‍പ്പൂക്കര സ്വദേശി മരിച്ചു. ആര്‍പ്പൂക്കര തിനാക്കുഴി ഷാജി(ജോര്‍ജ് കുട്ടി-56)യാണ് മരിച്ചത്. പരിക്കേറ്റ ഭാര്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പതിന് ആര്‍പ്പൂക്കര കസ്തൂര്‍ബായ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ഇന്നലെ രാത്രി ഒമ്പതിനാണ് സംഭവം ഉണ്ടായത്.

Continue Reading

പത്തനംതിട്ടയില്‍ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ട മന്ദമാരുതിയിൽ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി. റാന്നി സ്വദേശിയായ അമ്പാടിയെയാണ് കൊലപ്പെടുത്തിയത്. റാന്നി ബിവറേജിൽ ഇന്നലെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് വഴിയൊരിക്കിയത്. നിർത്താതെ പോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

പത്തനംതിട്ടയിൽ കാറിന് തീപിടിച്ച് രണ്ട് മരണംമരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് രണ്ടു പേർ വെന്തുമരിച്ചു. കാറിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഫയർ ഫോഴ്സ് തീയണച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. പുരുഷന്റേതും സ്ത്രീയുടേതുമായ രണ്ട് മൃതദേഹങ്ങളാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് കരുതുന്നു. തിരുവല്ല വേളൂർ- മുണ്ടകം റോഡിലാണ് അപകടം. വാഹനം പൂർണമായും കത്തിനശിച്ച നിലയിലാണ്.

Continue Reading

മഴ അവധി നൽകാത്തതിന് പത്തനംതിട്ട ജില്ലാ കലക്ടർക്ക് കുട്ടികളുടെ അസഭ്യവർഷവും ആത്മഹത്യാ ഭീഷണി സന്ദേശവും

പത്തനംതിട്ട: മഴ അവധി നൽകാത്തതിന് പത്തനംതിട്ട ജില്ലാ കലക്ടർക്ക് കുട്ടികളുടെ അസഭ്യവർഷവും ആത്മഹത്യാ ഭീഷണി സന്ദേശവും.15 വയസിൽ താഴെയുള്ള കുട്ടികളാണ് സന്ദേശങ്ങൾ അയക്കുന്നത്. അവധി പ്രഖ്യാപിക്കണമെന്ന നിർബന്ധത്തിൽ എണ്ണമറ്റ ഫോൺ കോളുകളും കലക്ടർക്ക് ലഭിക്കുന്നുണ്ട്. വിഷയത്തിൽ രക്ഷിതാക്കളെയും കുട്ടികളെയും വിളിച്ചുവരുത്തി കലക്ടർ പ്രേം കൃഷ്ണൻ ഉപദേശം നൽകി. ഇന്ന് അവധി തന്നില്ലെങ്കിൽ എന്റെ അവസാനത്തെ ദിവസമായിരിക്കുമെന്നും അതിന് കലക്ടറായിരിക്കും ഉത്തരവാദിയെന്നുമെല്ലാം കുട്ടികൾ സന്ദേശമയക്കുന്നുണ്ടെന്നും കലക്ടർ പറയുന്നു. ‘അവധി തരാത്ത കലക്ടർ രാജിവെക്കണമെന്നാ മറ്റൊരു കുട്ടിയുടെ മെസേജ്.എന്നാൽ സ്വന്തം […]

Continue Reading