തൊഴിലാളി സംഘടനാ പ്രതിനിധികളുമായി മൂവ് ജനകീയ കൂട്ടായ്മ ചർച്ച സംഘടിപ്പിച്ചു.

മണ്ണാർക്കാട്: നിരോധിത രാസലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ മൂവ് ജനകീയ കൂട്ടായ്മ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചർച്ച സംഘടിപ്പിച്ചു. രാസലഹരിക്കെതിരെയുള്ള വിജിലൻസ് കമ്മറ്റികൾ രൂപീകരിക്കേണ്ട ആവശ്യകതയും സഹകരണവും യോഗം ചർച്ച ചെയ്തു. ചുമട്ട് തൊഴിലാളികൾ, ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മൂവ് വിജിലൻസ് കമ്മറ്റിയിൽ ഓരോ പോയൻ്റിലും തൊഴിലാളി പ്രതിനിധികളുടെ മികച്ച പങ്കാളിത്തം ട്രേഡ് യൂണിയൻ നേതാക്കൾ ഉറപ്പ് നൽകി. ലഹരി മാഫിയക്കെതിരെ മനുഷ്യ ചങ്ങല, മനുഷ്യ മതിൽ, ബോധവൽക്കരണ പരിപാടികൾ തുടങ്ങിയ നിർദ്ദേശങ്ങൾ ചർച്ചചെയ്തു. മൂവ് […]

Continue Reading

കാറിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: സ്കൂട്ടറിന് പിറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൊയമ്പത്തൂരിലേക്ക് പരീക്ഷ എഴുതാനായി പോകവേ ആയിരുന്നു അപകടം. വടക്കഞ്ചേരി സ്വദേശി മുഹമ്മദ് അൻസലാണ് മരിച്ചത്. പാലക്കാട് കഞ്ചിക്കോട് ദേശീയപാതയിലാണ് സംഭവം. വിദ്യാർഥി സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കാറിടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. കോയമ്പത്തൂരിലെ കോളേജിലേക്ക് പരീക്ഷയ്ക്ക് പോകുകയായിരുന്നു അൻസിൽ. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ അൻസിൽ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടയക്കും.

Continue Reading

പാലക്കാട് ആബിന്ദ് ഹോസ്പിറ്റലിൽ തീപ്പിടുത്തം

പാലക്കാട്: കൊല്ലങ്കോട് പ്രവർത്തിക്കുന്ന ആബിന്ദ് ഹോസ്പിറ്റലിൽ തീപ്പിടുത്തം. ഐസിയുവിലുണ്ടായിരുന്ന എസിയുടെ ഷോട്ട് സർക്ക്യൂട്ട് കാരണമാണ് തീപ്പിടുത്തമുണ്ടായത്. ഷോർട്ട് സർക്ക്യൂട്ട് കാരണം എസി പൊട്ടിത്തെറിക്കുകയായിരുന്നു. തീപ്പിടുത്തത്തിൽ ആളപായമില്ല. രോഗികളെ സുരക്ഷിതരാക്കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Continue Reading

സിഗരറ്റ് പാക്കറ്റിൽ എംഡിഎംഎ; യുവാവ് പിടിയിൽ

പാലക്കാട്‌: എംഡിഎംഎയുമായി യുവാവ് പിടിയിൽ.മണ്ണാർക്കാട് കോട്ടോപ്പാടത്ത് നിന്നാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മണ്ണാർക്കാട് അരയങ്ങോട് തച്ചർകുന്നത്ത് മുഹമ്മദ് റിഷാബിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് ഏകദേശം ഒരു ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കോട്ടോപ്പാടം – മണ്ണാർക്കാട് റോഡിൽ വേങ്ങ അയ്യപ്പ ക്ഷേത്രത്തിനു സമീപത്തു നിന്നാണ് മുഹമ്മദ് റിഷാബ് പൊലീസിന്റെ പിടിയിലായത്. സിഗരറ്റ് പായ്ക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കൊണ്ടുവന്നത്. ഡാൻസാഫിനു ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെയായിരുന്നു ഇയാൾ പിടിയിലായത്.

Continue Reading

കാറും ബസും കൂട്ടിയിടിച്ച് അപകടം

മണ്ണാർക്കാട് : പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ ശിരുവാണി ജംഗ്ഷനിൽ ബസും കാറും കുട്ടിയിടിച്ച് അപകടം കാർ യാത്രികന് പരിക്കേറ്റു. കാഞ്ഞിരപ്പുഴ മച്ചിങ്ങൽ വീട്ടിൽ സുരേഷ് ബാബുവിനാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ഇദ്ദേഹത്തെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് .

Continue Reading

നാലഗ സംഘം ആക്രമിച്ചു: കുഴഞ്ഞ് വീണ തോട്ടം നടത്തിപ്പുകാരന് ദാരുണാന്ത്യം

പാലക്കാട്: യുവതിയെയും യുവാവിനെയും തെരഞ്ഞെത്തിയ സംഘത്തിൻ്റെ ആക്രമണത്തിൽ കുഴഞ്ഞ് വീണ തോട്ടം നടത്തിപ്പുകാരൻ മരിച്ചു. പാലക്കാട് മീനാക്ഷിപുരം വരവര ചള്ളയിലുണ്ടായ ആക്രമണത്തിൽ ഗോപാലപുരം മൂങ്കിൽമട സ്വദേശി ഞ്ജാനശക്തി വേൽ (48) മരിച്ചത്.പൊള്ളാച്ചി സ്വദേശികളായ നാലംഗ സംഘം രാത്രിയിൽ കന്നിമാരി വരവരചള്ളയിലെ തോട്ടത്തിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പരുക്കേറ്റ ഞ്ജാനശക്തി വേലിനെ ആക്രമിച്ചവർ തന്നെ പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. ഞ്ജാനശക്തി വേലിൻ്റെ ഭാര്യ ഉമാ മഹേശ്വരിയുടെ ബന്ധുവായ […]

Continue Reading

പാലക്കാട് ട്രെയിൻ തട്ടി രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ലക്കിട്ടിയിൽ ട്രെയിൻ തട്ടി രണ്ട് മരണം. 24 വയസുള്ള യുവാവും രണ്ട് വയസുള്ള കുഞ്ഞുമാണ് മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും മകനുമാണ് മരിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ലക്കിടി ഗേറ്റിന് സമീപത്ത് വൈകീട്ട് 4.30 നാണ് അപകടം സംഭവിച്ചത്. യുവാവും കുഞ്ഞും പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ചെനക്കത്തൂർ പൂരം കാണാനെത്തിയതായിരുന്നു ഇവര്‍.

Continue Reading

ബ്രൂവറി വിഷയത്തിൽ ഒയാസിസിനെതിരെ കേസെടുക്കാൻ തീരുമാനിച്ചു

പാലക്കാട്: പാലക്കാട് മദ്യനിർമാണശാലയ്ക്കായി സ്ഥലം വാങ്ങിയ ഒയാസിസ് കമ്പനിക്കെതിരെ കേസെടുക്കാൻ തീരുമാനം. ഒയായിസ് ഭൂമി കൈവശംവെച്ചത് ചട്ടവിരുദ്ധമായാണ് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമസഭയിൽ രേഖാ മൂലം രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയവുമായി ബന്ധപ്പെട്ട് നിയമ നടപടികളിലേക്ക് കടക്കാൻ താലൂക്ക് ലാൻഡ് ബോർഡിന് റവന്യൂ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കമ്പനികൾക്ക് നിയമാനുസൃതമായി കൈവശം വെയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്ക‍ർ ആണ്. ഒയാസിസ് കമ്പനിക്ക് 24.59 ഏക്ക‍ർ ഭൂമി രജിസ്റ്റ‍ർ ചെയ്ത് നൽകിയത് […]

Continue Reading

ഒറ്റപ്പാലം സഹകരണ അർബൻ ബാങ്കിൽ വൻ തട്ടിപ്പ്

പാലക്കാട് :ഒറ്റപ്പാലം സഹകരണ ബാങ്കിൽ മുക്കുപണ്ടം വെച്ച് സീനിയർ അകൗണ്ടന്റ്   മോഹന  കൃഷ്ണൻ   45 ലക്ഷം രൂപ തട്ടി.മോഹന കൃഷ്ണനെ സസ്പെൻ്റ് ചെയ്ത് ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകി. മോഹനകൃഷ്ണനും സി പി എം ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള 3 ബന്ധുക്കൾക്കും പങ്കുണ്ടെന്ന് പൊലീസ്. പണം വീണ്ടെടുക്കുന്നതിന് മോഹനകൃഷ്ണൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ അധികൃതർ നടപടി തുടങ്ങി. കഴിഞ്ഞ ജൂൺ മുതൽ ഫെബ്രുവരി വരെയാണ് മുക്കുപണ്ടം വെച്ച് മോഹനകൃഷ്ണൻ പണം തട്ടിയത്. ബന്ധുക്കൾ കൊണ്ടുവന്ന മുക്കുപണ്ടം […]

Continue Reading

പാലക്കാട് കണ്ണന്നൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം.

പാലക്കാട്: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. പാലക്കാട് കണ്ണന്നൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണന്നൂർ സ്വദേശി പ്രമോദ്, കൊടുവായൂർ സ്വദേശി ഹബീബ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Continue Reading