നെന്മാറയിൽ 17കാരനെ പൊലീസ് മർദിച്ച സംഭവത്തിൽ ബാലവകാശ കമ്മീഷനും മനുഷ്യവകാശ കമ്മീഷനും കേസെടുത്തു

പാലക്കാട്: നെന്മാറയിൽ 17കാരനെ പൊലീസ് മർദിച്ച സംഭവത്തിൽ ബാലവകാശ കമ്മീഷനും, മനുഷ്യവകാശ കമ്മീഷനും കേസെടുത്തു. കുട്ടികൾക്ക് എതിരായ മർദനം സംബന്ധിച്ച് ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ നിർദേശം നൽകി. അന്വേഷണ ഉദ്യോഗസ്ഥൻ അടുത്ത മാസം 10ന് മനുഷ്യവകാശ കമ്മീഷന് മുന്നിൽ ഹാജരാകണം. പാലക്കാട് ജില്ലയിൽ സമീപ ദിവസങ്ങളിലായി രണ്ട് കുട്ടികൾക്കാണ് പൊലീസ് മർദനമേറ്റത്. പട്ടാമ്പിയിൽ ആളുമാറി കുട്ടിയെ മർദിച്ച സംഭവവും, നെന്മാറയിലെ പൊലീസ് മർദനവുമാണിവ. പട്ടാമ്പിയിൽ വിദ്യാർഥിയെ മർദിച്ച എ.എസ്.ഐയെ പറമ്പികുളത്തേക്ക് സ്ഥലം […]

Continue Reading

എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വീട്ടമ്മ ചകിത്സയിലിരിക്കെ മരിച്ചു

കുമരനെല്ലൂര്‍: പാലക്കാട് കുമരനെല്ലൂരില്‍ എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വീട്ടമ്മ ചകിത്സയിലിരിക്കെ മരിച്ചു. അമേറ്റിക്കര കരുവാരക്കാട്ടില്‍ കുണ്ടംകണ്ടത്തില്‍ വീട്ടില്‍ സുരഭി (38) ആണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.ഈ മാസം 16ന് സുരഭി എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് എടപ്പാളിലും, കോഴിക്കോട്ടെയും ആശുപത്രികളില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സുരഭി മരിച്ചത്.

Continue Reading

സ്വകാര്യ ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: സ്വകാര്യ ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ് യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓങ്ങലൂര്‍ വാടാനാംകുറുശ്ശി വടക്കേ പുരക്കല്‍ ഷിതയാണ് (37) മരിച്ചത്.ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിത. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗനം.സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണന്ന് പൊലീസ് അറിയിച്ചു.

Continue Reading

ദയ ചാരിറ്റബിൾ ട്രസ്റ്റ് ചികിത്സാ ധനസഹായം നൽകി

പാലക്കാട് പെരുങ്ങോട്ടു കുറിശ്ശി കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റ് പായസ ചലഞ്ചിലൂടെ സമാഹരിച്ചതുക ഉപയോഗിച്ച് എറണാകുളം ടീമിൻ്റെ ചികിത്സാ സഹായ വിതരണം പറവൂർ കൊത്തൊലങ്കോ സോഷ്യൽ വെൽഫയർ സെൻ്ററിൽ വച്ച് പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. ദയ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ ഇ.ബി. രമേഷ് അദ്ധ്യക്ഷനായി. നഗരസഭ വിദ്യഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ കെ.ജെ ഷൈൻ മുഖ്യാതിഥിയായിരുന്നു.ദയ ട്രസ്റ്റി എം.ജി ആൻ്റണി സ്വാഗതം പറഞ്ഞു ഫാ. ഷിജു സോളമൻ, കൗൺസിലർ പി.ഡി […]

Continue Reading

സ്വകാര്യ ബസും കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

പാലക്കാട്: കരിമ്പയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. പനയംപാടത്ത് സ്വകാര്യ ബസും കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം. 17 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സ്വകാര്യ ബസില്‍ കണ്ടെയ്നര്‍ ലോറി ഇടിക്കുകയായിരുന്നു. പിന്നാലെയെത്തിയ കാര്‍ ലോറിക്ക് പിറകിലും ഇടിച്ചു. പരിക്കേറ്റവരില്‍ 13 പേരും ബസ് യാത്രക്കാരാണ്. കാറിലെ മൂന്നു പേർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണു വിവരം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

ആനയെ തുരത്തുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്

പാലക്കാട്: ആനയെ തുരത്തുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്. മണ്ണാർക്കാട് കച്ചേരിപറമ്പിലാണ് സംഭവം. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസർ എം.ജഗദീഷിനാണ് പരിക്കേറ്റത്. ജനവാസ മേഖലയിലിറങ്ങിയ ആനയെ തുരത്തുന്നതിനിടെ ആന ജഗദീഷിനുനേരെ തിരിയുകയായിരുന്നു. താഴെ വീണ് കമ്പ്കൊണ്ടതിനെ തുടർന്നാണ് പരിക്കേറ്റത്. പരിക്ക് ​ഗുരുതരമല്ല.

Continue Reading

പാലക്കാട്ടെ ആരോഗ്യ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി;അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും കരുതലൊരുക്കി ജീവനക്കാര്‍

ഒറ്റപ്പാലം: പാലക്കാട് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള അനുപ്പൂരില്‍ അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും കരുതലൊരുക്കി ആരോഗ്യ വകുപ്പ് ജീവനക്കാര്‍. പ്രസവത്തിന് 20 ദിവസം ബാക്കിയിരിക്കെ തൊഴിലിടത്തില്‍ വെച്ച് പ്രസവിച്ച യുവതിയ്ക്കാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ ഒറ്റക്കെട്ടായി കരുതലൊരുക്കിയത്. ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലുള്ള അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച ആരോഗ്യ പ്രവര്‍ത്തകരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

Continue Reading

പാലക്കാട് കെഎസ്‌യുവിൽ വിഭാഗീയത ശക്തം; കൂടുതൽ നേതാക്കളുടെ രാജിഭീഷണി

പാലക്കാട്‌: പാലക്കാട് ജില്ലയിലെ കെഎസ്‌യുവിൽ വിഭാഗീയത രൂക്ഷം. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ ഒരാളെ ഭാരവാഹി ആക്കിയതിലുള്ള പ്രതിഷേധമാണ് ജില്ലയിലെ കെഎസ്‌യുവിനെ പൊട്ടിത്തെറിയിലേക്ക് എത്തിച്ചത്. കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ അടക്കം സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതുമായി ബന്ധപ്പെട്ട് ജില്ലാ വൈസ് പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ട ആൾക്കെതിരെ നിരവധി പരാതികൾ സംസ്ഥാന നേതൃത്വത്തിന് നൽകിയിരുന്നു. ഈ പരാതികൾ മുഖവിലയ്ക്കെടുക്കാതെ പ്രഖ്യാപനം നടത്തിയതിലുള്ള അമർഷം തുറന്നുകാട്ടിയായിരുന്നു ജില്ല പ്രസിഡന്റ് സംസ്ഥാന ജനറൽ സെക്രട്ടറിമാരും ഉൾപ്പെടെയുള്ളവർ കഴിഞ്ഞദിവസം രാജി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ […]

Continue Reading

ഭാരതപ്പുഴയിൽ പോത്തുകൾ ചത്തുപൊങ്ങി, ഇതുവരെ കണ്ടെത്തിയത് ഏഴ് ജഡങ്ങൾ

പാലക്കാട്: ഭാരതപ്പുഴയിൽ കന്നുകാലികൾ കൂട്ടത്തോടെ ചത്തുപൊങ്ങി. പട്ടാമ്പി മുതൽ തൃത്താല വെള്ളിയാങ്കല്ല് വരെയുമുള്ള ഭാഗത്താണ് സംഭവം. പാവറട്ടി കുടിവെള്ള സംഭരണിയിലാണ് കന്നുകാലികൾ ചത്തുപൊങ്ങിയത്. ഇതോടെ ആശങ്കയിലാണ് ജനങ്ങൾ. ഏഴ് ജഡങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പുഴയിൽ കന്നുകാലികളുടെ ജഡം കണ്ടത്. ദിവസങ്ങളോളം പഴക്കമുള്ളതും പുഴുവരിച്ച നിലയിലുമാണ് ജഡങ്ങൾ. ഇവിടെ നിന്നും കുടിവെള്ള വിതരണം നിർത്തി വെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Continue Reading