മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ക്രമക്കേട്: ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിങില്‍ പൊരുത്തക്കേടുണ്ടെന്ന പ്രതിപക്ഷ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ കണക്കുകളും വിവിപാറ്റ് സ്ലിപ്പുകളും തമ്മില്‍ പൊരുത്തക്കേടില്ലെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. ഇവിഎം ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷങ്ങള്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ വിശദീകരണം. വോട്ടെണ്ണല്‍ ദിനമായ നവംബര്‍ 23 ന് ഓരോ അസംബ്ലി മണ്ഡലത്തിലേയും തെരഞ്ഞെടുത്ത അഞ്ച് പോളിങ് സ്റ്റേഷനുകളില്‍ വിവിപാറ്റ് സ്ലിപ്പ് കൗണ്ടിങ് നിരീക്ഷകര്‍ക്കും സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ക്കും മുന്നില്‍ എണ്ണിയതായി ചീഫ് ഇലക്ഷന്‍ ഓഫീസര്‍ […]

Continue Reading

ഏകനാഥ് ഷിന്‍ഡെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മുംബൈ: ദിവസങ്ങള്‍ നീണ്ട അനിശ്ചിതാവസ്ഥകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മഹായുതി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാകാന്‍ ഏകനാഥ് ഷിന്‍ഡെ സമ്മതിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകും. ഡിസംബര്‍ അഞ്ചിന് മുംബൈയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഫഡ്നാവിസിനും എന്‍സിപി നേതാവ് അജിത് പവാറിനും ഒപ്പം ഷിന്‍ഡെയും സത്യപ്രതിജ്ഞ ചെയ്യും. രണ്ടു വര്‍ഷം മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ശിവസേനാ തലവന്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ കീഴില്‍ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാന്‍ വിമുഖത കാണിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ എങ്ങുമെത്താതെ പോയി. ഡെല്‍ഹിയില്‍ ബിജെപി […]

Continue Reading

മഹാരാഷ്ട്രയില്‍ ഭൂചലനം;റിക്ടർ സ്കെയിലിൽ 3.0 രേഖപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സംഗ്ലി ജില്ലയില്‍ ഷിരാല ചന്ദോളി അണക്കെട്ട് പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. വാരണാവതിയിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. പുലർച്ചെ 4:47 ന് ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 3.0 ആണ് രേഖപ്പെടുത്തിയത്.

Continue Reading