കോട്ടയം ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയിൽ നിരീക്ഷണം ഊർജിതം. കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലെ പന്നി ഫാ​മുകളിലാണ് പന്നിപ്പനി രോഗബാധ സ്ഥിരീകരിചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും, പത്ത് കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

ആകാശപാതയുടെ തുരുമ്പെടുത്ത പൈപ്പുകൾ പൊളിച്ചു കളയണം; ബലപരിശോധന റിപ്പോർട്ട്

കോട്ടയം: ആകാശപാതയുടെ തുരുമ്പെടുത്ത പൈപ്പുകൾ പൊളിച്ചു കളയണമെന്ന് ബലപരിശോധന റിപ്പോർട്ട്. അടിസ്ഥാന തൂണുകൾ ഒഴികെ മറ്റു തൂണുകൾക്ക് ബലക്ഷയമുണ്ട് എന്നാണ്    കണ്ടെത്തൽ. പാലക്കാട് ഐഐടിയും ചെന്നൈ സ്ട്രക്ച്ചറൽ എൻജിനീയറിങ് റിസർച്ച് സെന്ററുമാണ് ബലപരിശോധന നടത്തിയത്. കഴിഞ്ഞ വർഷം നടത്തിയ പരിശോധന റിപ്പോർട്ടിൻ്റെ പകർപ്പ് മീഡിയാവണിന് ലഭിച്ചു. ആകാശപാതയെ കൊല്ലാൻ ഒരു വഴി കണ്ടെത്തിയതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രതികരിച്ചു. ആകാശപാതയുടെ നിർമാണ വൈകല്യത്തിന് ഉത്തരവാദി എംഎൽഎയാണെന്നാണ് സിപിഎം തിരിച്ചടിച്ചത്. ആകാശപാതയിലെ ബലപരിശോധന പഠനം നടത്തിയ രണ്ട് […]

Continue Reading

കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ റെയിൽവേ ട്രാക്കിൽ വിള്ളൽ

കോട്ടയം: കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ റെയിൽവേ ട്രാക്കിൽ വിള്ളൽ. പാറോലിക്കലിനു സമീപതാണ് വിള്ളൽ കണ്ടെത്തിയത്. പരശുറാം, ശബരി എക്‌സ്‌പ്രസുകൾ അരമണിക്കൂറിൽ അധികം പിടിച്ചിട്ടു. പ്രശ്‌നം താൽക്കാലികമായി പരിഹരിച്ചതായി റെയിൽവേ അറിയിച്ചു. കോട്ടയത്തും ഏറ്റുമാനൂരിനും ഇടയിൽ ട്രെയിൻ വേഗം കുറച്ച് ഓടും. രാവിലെ 11.30ഓടെയാണ് റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയത്. തുടർന്ന് കോട്ടയത്ത് നിന്ന് റെയിൽവേ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയ ശേഷം പ്രശ്‌നം താത്കാലികമായി പരിഹരിച്ചിട്ടുണ്ട്.

Continue Reading

ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് ആറു വയസുകാരൻ മരിച്ചു

കോട്ടയം: കോട്ടയം ആപ്പാൻച്ചിറയിൽ ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് ആറു വയസുകാരൻ മരിച്ചു. ആലപ്പുഴ സ്വദേശി ബെന്നി ആൻ്റണി (6) ആണ് മരിച്ചത്. ആപ്പാൻചിറയിലെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു കുട്ടി. വീടിനു സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായുന്നു.

Continue Reading

രക്തക്കുഴലുകളുടെ വീക്കത്തിന് അതിനൂതന ഹൃദയ ശസ്ത്രക്രിയകള്‍ വിജയം: അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളേജ്

കോട്ടയം: രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാർഗങ്ങൾ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോതൊറാസിക് ആന്റ് വാസ്‌കുലാർ സർജറി വിഭാഗം. അതിസങ്കീർണങ്ങളായ ഓഫ് പമ്പ് സബ് മൈട്രൽ അന്യൂറിസം, സബ്‌ക്ലേവിയൻ അർട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് വിജയകരമായി പൂർത്തിയാക്കിയത്. നിലവിലെ ചികിത്സാ രീതിയിൽ നിന്നും വ്യത്യസ്ഥമായി രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഫലപ്രാപ്തിയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ഈ നൂതന രീതികളിലൂടെ സാധിക്കും. ഈ പുതിയ ശസ്ത്രക്രിയാ രീതികളുടെ അംഗീകാരമായി അന്നൽസ് ഓഫ് തൊറാസിക് […]

Continue Reading

മുൻ കേന്ദ്രമന്ത്രി കെ.വി തോമസിന്റെ ഭാര്യ ഷേർളി തോമസ് അന്തരിച്ചു

കൊച്ചി: മുൻ കേന്ദ്രമന്ത്രി കെ.വി തോമസിന്റെ ഭാര്യ ഷേർളി തോമസ് (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു.നാളെ രാവിലെ ഏഴ് മുതൽ രണ്ട് വരെ തോപ്പുംപടിയിലെ വീട്ടിൽ പൊതുദർശനം. വൈകിട്ട് മൂന്ന് കുമ്പളി സെന്റ് പീറ്റേഴ്‌സ് പള്ളിയിലാണ് സംസ്‌കാരം.

Continue Reading

കേരളത്തിന്റെ സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ച്, ‘ജൂനിയർ മിസ്സ്‌ & മിസ്റ്റർ 2024’ സീസൺ ഒന്നിന്റെ ഗ്രാൻഡ്ഫിനാലെ കൊച്ചിയിൽ നടന്നു

കേരളത്തിലെ 14 ജില്ലകളിൽ നിന്നും 100 കുട്ടികൾ പങ്കെടുത്ത ഷോയാണ് സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനി നടത്തിയ ജൂനിയർ മിസ്സ് ആൻഡ് മിസ്റ്റർ കേരള..സൂപ്പർ ജൂനിയർ, ജൂനിയർ, സീനിയർ എന്നീ കാറ്റഗറികളിലാണ് മത്സരം നടന്നത്. 3 വയസ്സ് മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചത്. ശ്രീഭദ്ര, ലക്ഷ്യ ജയപ്രകാശ്, ശ്രീ ഗംഗ, ധ്യാൻ ശരത്, റോണിറ്റ് എന്നിവരായിരുന്നു വിജയികൾ.   സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനിയുടെ സ്ഥാപകൻ കാശിനാഥ് ആയിരുന്നു പ്രമുഖ ഷോയുടെ ഷോ ഡയറക്ടർ.പ്രശസ്ത കമ്പനികൾ […]

Continue Reading

K V V S. കോട്ടയം ജില്ലാ കമ്മറ്റി ആദരിച്ചു

രക്ത ദാന രംഗത്ത് കഴിഞ്ഞ 25 വർഷമായി 74 പേർക്ക് രക്തദാനം നടത്തിയ KV VS 43ാം നമ്പർ ചിറക്കടവ് ശാഖാ അംഗവും കോൺഗ്രസ് സേവാ ദൾ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ചെയർമാനും ആയ ബിനേഷ് ചെറുവള്ളിയെ മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. MLA. ആദരിച്ചു.

Continue Reading

നെൽ കർഷകരോടുള്ള അവഗണന അവസാനിപ്പിക്കണം. കർഷക മോർച്ച

കോട്ടയം: ജില്ലയിലെ നുറ് കണക്കിന് നെൽകർഷകർക്ക് സംസ്ഥാന സർക്കാർ നെല്ല് സംഭരിച്ച വകയിൽ കൊടുത്ത് തീർക്കുവാനുള്ള 56 കോടിയോളം രൂപ അടിയന്തിരമായി കൊടുത്ത് തീർക്കണമെന്ന് കർഷക മോർച്ച കോട്ടയം ജില്ലാ കമ്മറ്റിയോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ വിഷയം ഉന്നയിച്ച് കൊണ്ട് ഓഗസ്റ്റ് 9 ന് രാവിലെ 10 മണിയ്ക്ക് കോട്ടയം പാടി ഓഫിസിന് മുന്നിൽ കർഷക ധർണ്ണാ സമരം സംഘടിപ്പിക്കും. കേരള സർക്കാരിന്റെ തെറ്റായ നയസമീപനമാണ് നെൽകർഷകർ ഇന്ന് അനുഭവിക്കുന്ന ഈ ദുരിതം. കർഷകരിൽ നിന്ന് […]

Continue Reading

എസ്‍ടി നല്‍കിയില്ല,സുഹൃത്തുക്കളുമായെത്തി സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദനമെന്ന് പരാതി

കോട്ടയം: കോട്ടയത്ത് വിദ്യാര്‍ത്ഥി കണ്‍സെഷനുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദ്ദനമെന്ന് പരാതി. ബസില്‍ കയറി വിദ്യാര്‍ത്ഥിനിക്ക് എസ്‍ടി നല്‍കാത്തതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് മര്‍ദനമേറ്റതെന്നാണ് പരാതി. കണ്ടക്ടറെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. യൂണിഫോമും കൺസെഷൻ കാർഡും ഇല്ലാതെ എസ് ടി ആവശ്യപ്പെട്ട വിദ്യാർഥിനിയുടെ യാത്ര ചോദ്യം ചെയ്തതിനാണ് മർദ്ദനമെന്നാണ് ബസ് ജീവനക്കാരുടെ പരാതി.മാളിയേക്കര-കോട്ടയം റൂട്ടിലെ കണ്ടക്ടർ പ്രദീപിനാണ് മർദ്ദനമേറ്റത്. കണ്‍സെഷൻ ലഭിക്കാത്തതിനെ തുടര്‍ന്ന് പെൺകുട്ടി ബസിൽ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളെ വിളിച്ചു കൊണ്ട് വന്നാണ് കണ്ടക്ടറെ […]

Continue Reading