ഒൻപത് മാസം ഗർഭിണിയായ യുവതി തൂങ്ങി മരിച്ച നിലയിൽ

കോട്ടയം: ഒമ്പത് മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ . മാഞ്ഞൂർ കണ്ടാറ്റുപാടം സ്വദേശി അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. ഭർത്താവുമായുള്ള വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് അമിതയുടെ മാതാപിതാക്കൾ ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയിൽ കടുത്തുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തുണ്ട്.

Continue Reading

കോട്ടയം ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിങി ന്റെ കുറ്റപത്രം സമർപ്പിച്ച് പോലീസ്

കോട്ടയം ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിങ് കൊടും ക്രൂരതയെന്ന് പോലീസ് . 45 സാക്ഷികളും 32 രേഖകളും ഉള്‍പ്പെടെയുള്ളതാണ് കുറ്റപത്രം. അഞ്ച് പ്രതികളാണ് കേസിലുള്ളത്. 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ കുറ്റപത്രം ഇന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിചെക്കും . അതിവേഗത്തിലാണ് ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കുന്നത് . 45 ദിവസം കൊണ്ട് തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, വയനാട് നടപയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജുല്‍ ജിത്ത്, […]

Continue Reading

ഇടിമിന്നലേറ്റ് കോട്ടയത്ത് സഹോദരങ്ങള്‍ക്ക് പരിക്ക്

കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് സഹോദരങ്ങള്‍ക്ക് പരിക്ക്. പാല ആണ്ടൂര്‍ സ്വദേശികളായ ആന്‍ മരിയ (22) ആന്‍ഡ്രൂസ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം നടന്നത്. വേനല്‍ മഴയ്ക്കൊപ്പമുണ്ടായ മിന്നലില്‍ വീട്ടില്‍ വെച്ചാണ് ഇടിമിന്നലേറ്റത്.

Continue Reading

കോട്ടയത്ത് എസ്ഡിപിഐ പ്രവർത്തകന്‍റെ വീട്ടിൽ ഇഡി റെയ്ഡ്

കോട്ടയം: കോട്ടയത്ത്‌ എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. വാഴൂർ ചാമംപതാൽ എസ്ബിടി ജംഗ്ഷനിൽ താമസിക്കുന്ന നിഷാദ് നടക്കേമുറിയിലിന്റെ വീട്ടിൽ ആണ് റെയ്ഡ്. ഇന്ന് രാവിലെ മുതലാണ് പരിശോധന തുടങ്ങിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡിവിഷണൽ സെക്രട്ടറിയായിരുന്നു നിഷാദ്. ദില്ലിയിൽ നിന്നുള്ള ഇഡി സംഘമാണ് നിഷാദിന്‍റെ വീട്ടിൽ പരിശോധന നടത്തുന്നത്.

Continue Reading

പൂഞ്ഞാറിൽ മീനച്ചിലാറിൻ്റെ തീരത്ത് കഞ്ചാവ് ചെടി കണ്ടെത്തി

കോട്ടയം: പൂഞ്ഞാറിൽ മീനച്ചിലാറിൻ്റെ തീരത്ത് കഞ്ചാവ് ചെടി കണ്ടെത്തി. പൂഞ്ഞാർ കാവുംകടവ് പാലത്തിനു സമീപത്താണ് എക്സൈസ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇന്നലെ പത്താം ക്ലാസുകാരനെ കഞ്ചാവുമായി ഈ പരിസരത്ത് നിന്ന് പിടികൂടിയിരുന്നു. ഇതിനു സമീപത്തു നിന്നാണ് ഇന്ന് കഞ്ചാവ് ചെടിയും കണ്ടെത്തിയിരിക്കുന്നത്. നാട്ടുകാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 35 സെ.മീ വലിപ്പമുള്ള ചെടി കണ്ടെത്തിയത്. കഞ്ചാവ് ഉപേക്ഷിച്ചപ്പോൾ അതിന്റെ അവശിഷ്ടങ്ങളിൽനിന്ന് മുളച്ചതാകാം എന്നാണ് പ്രാഥമിക നി​ഗമനം.

Continue Reading

ക്ലാസില്‍ നിന്ന് ലഭിച്ച ചോക്ലേറ്റ് കഴിച്ചു: നാല് വയസുകാരൻ മയങ്ങി വീണു

കോട്ടയം: ക്ലാസില്‍ നിന്ന് ലഭിച്ച ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ നാല് വയസുകാരൻ മയങ്ങി വീണു. തുടർന്ന് നടത്തിയ പരിശോധനയില്‍ ചോക്ലേറ്റില്‍ ലഹരിയുടെ അംശം കണ്ടെത്തി.ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ക്ലാസില്‍ പൊട്ടിച്ചുവെച്ചിരുന്ന നിലയില്‍ കണ്ട ചോക്ലേറ്റ് കുട്ടി കഴിക്കുകയായിരുന്നുവെന്ന് അമ്മ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ചോക്ലേറ്റ് കഴിച്ചതിന് ശേഷം എഴുതിക്കൊണ്ടിരിക്കെ കുട്ടി മയങ്ങിപ്പോയി. കുട്ടി സ്‌കൂളില്‍ നിന്ന് വന്ന ശേഷം ബോധംകെട്ട രീതിയില്‍ ഉറക്കമായിരുന്നുവെന്നും അമ്മ പറഞ്ഞു. ഇതിന് ശേഷം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ചോക്ലേറ്റ് പരിശോധനയ്ക്കയച്ചുവെന്നും അമ്മ പറഞ്ഞു. […]

Continue Reading

ഓൺലൈൻ റമ്മി കളിച്ച് കടബാധ്യത : കോട്ടയത്ത് യുവാവ് ജീവനൊടുക്കി

വെച്ചൂർ: ഓൺലൈൻ റമ്മി കളിച്ച് കടബാധ്യതയിലായതിൻ്റെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. വെച്ചൂർ ഇടയാഴംവള്ളപ്പുരയ്ക്കൽ ബിനോയി (36) യാണ് മരിച്ചത്. എറണാകുളം കളമശേരിയിൽ സ്വകാര്യ സ്ഥാപന സ്ഥാപനത്തിൽ ഇലക്ട്രീഷ്യനായ ബിനോയ് ജോലിസ്ഥലത്തിന് സമീപത്ത് താമസിച്ചിരുന്നിടത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓൺലൈൻ റമ്മിയാണ് തൻ്റെ ജീവിതം നശിപ്പിച്ചതെന്നും ഈ ചൂതാട്ടം നിർത്താൻ അധികൃതർ നടപടികൾ സ്വീകരിക്കണം എന്നും ഇയാൾ എഴുതിയ കത്തിൽ പരാമർശിച്ചിട്ടുള്ളതായി സൂചനയുണ്ട്.

Continue Reading

കോട്ടയം റെയിൽവേ സ്റ്റേഷനിൽ 7.1 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

കോട്ടയം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ടീം, ആർപിഎഫ്, കോട്ടയം റെയിൽവേ പോലീസ് എന്നിവരുമായിമായി ചേർന്ന് കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നടത്തിയ സംയുക്ത പരിശോധനയിൽ 7.1 കിലോഗ്രാം കഞ്ചാവ് പിടികൂടി. പ്രതിയെ പിടികൂടുന്നതിനുള്ള അന്വേഷണം ഊർജ്ജതമായി തുടരുന്നു. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ ജയചന്ദ്രന്റെ നിർദ്ദേശാനുസരണം കോട്ടയം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം സൂരജ് നേതൃത്വം നൽകിയ സംയുക്ത പരിശോധനയിലാണ് പിടികൂടിയത്.കോട്ടയം എക്സൈസ് സ്പെഷ്യൽ ഇൻസ്പെക്ടർ പിജി രാജേഷ്, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ ജി […]

Continue Reading

കോട്ടയം ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയിൽ നിരീക്ഷണം ഊർജിതം. കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലെ പന്നി ഫാ​മുകളിലാണ് പന്നിപ്പനി രോഗബാധ സ്ഥിരീകരിചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും, പത്ത് കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

ആകാശപാതയുടെ തുരുമ്പെടുത്ത പൈപ്പുകൾ പൊളിച്ചു കളയണം; ബലപരിശോധന റിപ്പോർട്ട്

കോട്ടയം: ആകാശപാതയുടെ തുരുമ്പെടുത്ത പൈപ്പുകൾ പൊളിച്ചു കളയണമെന്ന് ബലപരിശോധന റിപ്പോർട്ട്. അടിസ്ഥാന തൂണുകൾ ഒഴികെ മറ്റു തൂണുകൾക്ക് ബലക്ഷയമുണ്ട് എന്നാണ്    കണ്ടെത്തൽ. പാലക്കാട് ഐഐടിയും ചെന്നൈ സ്ട്രക്ച്ചറൽ എൻജിനീയറിങ് റിസർച്ച് സെന്ററുമാണ് ബലപരിശോധന നടത്തിയത്. കഴിഞ്ഞ വർഷം നടത്തിയ പരിശോധന റിപ്പോർട്ടിൻ്റെ പകർപ്പ് മീഡിയാവണിന് ലഭിച്ചു. ആകാശപാതയെ കൊല്ലാൻ ഒരു വഴി കണ്ടെത്തിയതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രതികരിച്ചു. ആകാശപാതയുടെ നിർമാണ വൈകല്യത്തിന് ഉത്തരവാദി എംഎൽഎയാണെന്നാണ് സിപിഎം തിരിച്ചടിച്ചത്. ആകാശപാതയിലെ ബലപരിശോധന പഠനം നടത്തിയ രണ്ട് […]

Continue Reading