അലർജി ഇമ്മ്യൂണോളജി ക്ലിനിക് തുറന്ന് കൊല്ലം ആസ്റ്റർ പിഎം എഫ് ആശുപത്രി

കൊല്ലം: അലർജി സംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് സമഗ്രമായ ചികിത്സ ലഭ്യമാക്കുന്നതിനായി കൊല്ലം ആസ്റ്റർ പിഎംഎഫിൽ പ്രത്യേക അലർജി ഇമ്മ്യൂണോളജി ക്ലിനിക് പ്രവർത്തനമാരംഭിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും അലർജിക്കെതിരെ സവിശേഷ ശ്രദ്ധയും പരിചരണവും ചികിത്സയും ലഭ്യമാക്കുന്നതിനാണ് പുതിയ സംരംഭം ആരംഭിച്ചത്. ക്ലിനിക്കിന്റെ ഉദ്ഘാടനം ശാസ്താംകോട്ട സബ് ഇൻസ്‌പെക്ടർ ഷാനവാസ് കെ.എച്ച് നിർവഹിച്ചു. ചൊവ്വ, ബുധൻ, വ്യാഴം ദിവസനങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ 2.30 വരെയാണ് ക്ലിനിക്ക് പ്രവർത്തിക്കുക. വ്യത്യസ്തങ്ങളായ അലർജികളുടെ കാരണങ്ങൾ പരിശോധിച്ച് കണ്ടെത്തുന്നതിനും ചികിൽസിക്കുന്നതിനുമുള്ള വിപുലമായ സൗകര്യങ്ങളും […]

Continue Reading

കുടുംബത്തോടൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് 8 വയസ്സുകാരന് ദാരുണാന്ത്യം

കൊല്ലം : പോളയത്തോട് വാഹനാപകടത്തിൽ 8 വയസ്സുകാരന് ദാരുണാന്ത്യം. ദേവമാത സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വിശ്വജിത്താണ് ( 8) മരിച്ചത്. പിന്നാലെ വന്ന ബസ് ദേഹത്ത് കയറിയിറങ്ങിയാണ് അപകടമുണ്ടായത്.

Continue Reading

പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം

കൊല്ലം:കൊല്ലം അഞ്ചലിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. അഞ്ചൽ വെസ്റ്റ് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് സഹപാഠിയെ തല്ലിചതച്ചത്. ഇന്നലെ വൈകിട്ട് സ്കൂളിന് സമീപത്തുവച്ചായിരുന്നു ആക്രമണം.അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മർദ്ദനമുണ്ടായത്. മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിക്കുകയും മറ്റൊരാൾ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യം പ്രചരിച്ചതോടെയാണ് മർദ്ദന വിവരം പുറത്തറിഞ്ഞത്. പരിക്കേറ്റ വിദ്യാർത്ഥി അഞ്ചലിലെ ആശുപത്രിയിൽ ചികിത്സതേടി. കുട്ടിയുടെ മാതാപിതാക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Continue Reading