ഗുരുവായൂര്‍ ദേവസ്വത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേട് ;വിശദീകരണം തേടി ഹൈക്കോടതി

തൃശൂർ: ഗുരുവായൂര്‍ ദേവസ്വത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേടുണ്ടെന്ന സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരണം തേടി ഹൈക്കോടതി. രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് ഗുരുവായൂര്‍ ദേവസ്വത്തിന് നിര്‍ദേശം. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളി കൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് ഈ മാസം 21ന് വിഷയം വീണ്ടും പരിഗണിക്കും.സ്വര്‍ണ്ണം-വെള്ളി ലോക്കറ്റ് വില്‍പ്പനയില്‍ ലഭിച്ച തുകയില്‍ 27 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയതായാണ് ഓഡിറ്റ് വിഭാഗം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. 2019 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് […]

Continue Reading

മുനമ്പം: ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി, സിവില്‍ കോടതിയെ സമീപിക്കണം

മുനമ്പം ഭൂമി വിഷയത്തിൽ സിവില്‍ കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഉടമസ്ഥാവകാശ  തർക്കത്തിൽ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. സിവില്‍ കോടതി തീര്‍പ്പ് ഉണ്ടാകുന്നത് വരെ സംരക്ഷണം നല്‍കാമെന്ന് വാക്കാല്‍ പരാമര്‍ശവും നടത്തി. അതിനിടെ, മുനമ്പം വിഷയത്തിൽ രാഷ്ട്രീയമോ മറ്റ് വിഭജനമോ ഉണ്ടാകരുതെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഭൂമി വഖഫാണെന്നാണ് മുസ്ലിം ലീഗ് നേതൃത്വം പറയുന്നത്. വഖഫ് ഭൂമി വില്‍ക്കാന്‍ കഴിയുമോ. കുടുംബങ്ങളുടെ താത്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  

Continue Reading

ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ വാർഷികാഘോഷത്തിനിടെ കൂട്ടത്തല്ല്

കൊച്ചി: കൊച്ചിയില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ വാർഷികാഘോഷത്തിനിടെ കൂട്ടത്തല്ല്. കളമശേരിയിലെ ഹാളില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടി നടക്കുന്നതിനിടെയാണ് കൂട്ടത്തല്ലുണ്ടായത്. നാടകാവതരണത്തെ ചൊല്ലിയുളള തർക്കമാണ് യുവ അഭിഭാഷകർ തമ്മിലുളള ഏറ്റുമുട്ടലില്‍ കലാശിച്ചത്. സംഭവത്തില്‍ പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസ് എടുത്തിട്ടില്ല. നാടകാവതരണത്തിന് മുമ്പ് യുവ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇത് പിന്നീട് ഏറ്റുമുട്ടലായി മാറി.

Continue Reading

നരഹത്യാക്കേസിലെ നിര്‍ണായ തെളിവുകള്‍ എലി കരണ്ടു;പൊലീസിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് മധ്യപ്രദേശ് ഹൈക്കോടതി

ഇന്ദോര്‍: നരഹത്യാക്കേസിലെ നിര്‍ണായക തെളിവുകള്‍ അടക്കം എലി നശിപ്പിച്ച സംഭവത്തില്‍ ഇന്‍ഡോര്‍ പൊലീസിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് മധ്യപ്രദേശ് ഹൈക്കോടതി. പൊലീസ് സ്റ്റേഷനിലെ ദയനീയ അവസ്ഥയാണ് ഈ സംഭവം കാണിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത വസ്തുക്കള്‍ സംരക്ഷിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്നും ജസ്റ്റിസ് സുബോധ് അഭ്യങ്കര്‍ പറഞ്ഞു. ഇന്‍ഡോറിലെ തിരക്കുള്ള പൊലീസ് സ്റ്റേഷനിലെ അവസ്ഥ ഇതാണെങ്കില്‍ മറ്റ് പൊലീസ് സ്റ്റേഷനുകളിലെ സ്ഥിതി എന്താണെന്ന് ഊഹിക്കാന്‍ സാധിക്കുമെന്നും കോടതി പറഞ്ഞു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ […]

Continue Reading

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: സഹായമെവിടെ…?; കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി: വയനാട്ടിൽ കേന്ദ്രസഹായം വൈകുന്നതിൽ വിശദീകരണം തേടി ഹൈക്കോടതി. ദുരന്തമേഖലയെ വീണ്ടെടുക്കാന്‍ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്രത്തോട് ഹൈക്കോടതി നിര്‍ദേശിച്ചു. മെമ്മോറാണ്ടം നല്‍കിയിട്ടും കേന്ദ്രസഹായം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഒക്ടോബര്‍ 18നകം അറിയിക്കാനും കോടതി നിര്‍ദേശിച്ചു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ കേന്ദ്ര സഹായം ലഭിക്കാത്തത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, പിഎം ദുരിതാശ്വാസ ഫണ്ട് എന്നിവയില്‍ നിന്ന് ഇതുവരെ കേരളത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് […]

Continue Reading

കാഫിർ സ്ക്രീൻ ഷോട്ട് ; ‘പൊലീസിന്‍റെ തുടർ നീക്കങ്ങൾ ശരിയായ ദിശയിലാകണം’, ഹർജി തീര്‍പ്പാക്കി ഹൈക്കോടതി

കൊച്ചി: വടകര വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതിയായ മുഹമ്മദ് ഖാസിം നൽകിയ ഹർജിയിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. മുഹമ്മദ് ഖാസിമാണ് വ്യാജ സ്ക്രീൻ ഷോട്ടുണ്ടാക്കിയതെന്ന് കണ്ടെത്താനായില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഇടത് സൈബർ വാട്സ് ആപ് ഗ്രൂപ്പുകളിലാണ് ഇതാദ്യം എത്തിയതെന്നും തുടക്കം എവിടുന്നാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു അന്വേഷണസംഘത്തിന്‍റെ നിലപാട്. കേസിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സിംഗിൾ ബെഞ്ച്, പൊലീസിന്‍റെ തുടർ നീക്കങ്ങൾ ശരിയായ ദിശയിൽ ആകണമെന്നും നിർദേശിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഖാസിമിന് മജിസ്ട്രേറ്റ് […]

Continue Reading

സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ അനുമതി നൽകി കേരള ഹൈക്കോടതി

കൊച്ചി: സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ അനുമതി നൽകി കേരള ഹൈക്കോടതി. പുതിയ മതം സ്വീകരിച്ച രണ്ട് യുവാക്കളാണ് സർട്ടിഫിക്കറ്റ് തിരുത്താൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്തുന്നതിന് പ്രത്യേക വ്യവസ്ഥയില്ലെങ്കിലും പുതിയ മതം സ്വീകരിച്ച സാഹചര്യത്തിൽ സർട്ടിഫിക്കറ്റ് തിരുത്താൻ ഹരജിക്കാർക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് വി.ജി അരുൺ പറഞ്ഞു. ”സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ അനുവദിക്കുന്ന ഒരു വ്യവസ്ഥയും ഇല്ലെന്ന് അംഗീകരിക്കണമെങ്കിൽ പോലും, ഒരു വ്യക്തിയെ അവന്റെ ജനനം കൊണ്ട് മാത്രം ഒരു […]

Continue Reading

ഡോ. വന്ദന കൊലക്കേസ്; പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ ആയിരുന്നു ഹൈക്കോടതിയിലെ അപ്പീൽ. അപ്പീൽ തള്ളിയതോടെ വിചാരണയ്ക്കുള്ള സ്റ്റേ നീങ്ങി.മെയ്‌ 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി […]

Continue Reading