എറണാകുളത്ത് രണ്ടര വയസുകാരി വെള്ളത്തിൽ വീണു മരിച്ചു

കൊച്ചി: വടക്കൻ പറവൂരിൽ രണ്ടര വയസ്സുകാരി വെള്ളത്തിൽ വീണ് മരിച്ചു. വടക്കൻ പറവൂർ ചെട്ടിക്കാടാണ് സംഭവം ഉണ്ടായത്. ജോഷിയുടെയും ജാസ്മിന്റെയും മകൾ ജൂഹിയാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള മതിലിന് പുറകിലായാണ് തോടുള്ളത്. സ്ലാബ് ഇടാതെ ഒഴിച്ചിട്ട ഭാഗത്തു കൂടിയാണ് കളിച്ചുകൊണ്ടിരിക്കെ കുട്ടി തോട്ടിലേക്ക് വീണത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.പറവൂർ വടക്കേക്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Continue Reading

ലഹരിക്കെതിരെ ജന ജാഗ്രത സദസ്സ്

എറണാകുളം:ലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തിനുണ്ടാക്കുന്ന പ്രത്യാഘതങ്ങളെ കുറിച്ച് ചെറിയ ക്ലാസ് മുതൽ തന്നെ വിദദ്യാർത്ഥികളെ ബോധവൽക്കരിക്കണമെന്ന് എൻ.സി.പി. കള്ളശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ജന ജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്ത . എൻ.സി.പി. ജില്ലാ പ്രസിഡന്റ് കെ.കെ. ജയപ്രകാശ് അഭിപ്രായപ്പെട്ടു.. കളമശ്ശേരി ബ്ലോക്ക് പ്രസിഡൻ്റ് വി.കെ.തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. അലക്സാണ്ടർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പൊയ്ക്കാടത്ത്, എ.കെ.അനിരുദ്ധൻ, നാസർ ബുഖാരി, കെ. കൃഷണൻ കുട്ടി, […]

Continue Reading

എറണാകുളത്ത് ബസുകൾക്ക് ഇടയിൽ പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം മേനക ജങ്ഷനില്‍ ബസുകള്‍ക്കിടയില്‍പെട്ട് ബൈക്ക് യാത്രികരില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മത്സരയോട്ടത്തിനിടെയാണ് അപകടമെന്നാണ് വിവരം.തോപ്പുംപടി സ്വദേശിയായ സനിതയാണ് മരിച്ചത്. 36 വയസായിരുന്നു. സനിതയും ഭർത്താവും സഞ്ചരിച്ച ബൈക്കില്‍ പുറകില്‍ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു.

Continue Reading

എറണാകുളത്ത് ടോറസ് ലോറി മറിഞ്ഞ് അപകടം

എറണാകുളം: എറണാകുളം വളയൻചിറങ്ങരയിൽ ടോറസ് ലോറി മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വളയൻചിറങ്ങര ഐ.ടി.സിക്ക് മുന്നിലാണ് അപകടം ഉണ്ടായത്. പിഴക്കാപ്പിള്ളി ഭാഗത്ത് നിന്ന് വന്ന ടോറസ് മറിഞ്ഞാണ് ഡ്രൈവർ അഖിൽ, ഐടിസി ഒന്നാം വർഷ വിദ്യാർത്ഥികളായ ആദിത്യ ചന്ദ്രൻ, ജോയൽ ജൂലിയറ്റ് എന്നിവർക്കാണ് പരിക്കേറ്റത്. ഡ്രൈവർ അഖിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

എറണാകുളത്ത് മഞ്ഞപ്പിത്തം കൂടുന്നു; ജനങ്ങൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന് മെഡിക്കൽ ഓഫീസർ

കൊച്ചി: മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ എറണാകുളത്ത് ജനങ്ങൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്. പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നടത്തിയ പഠനത്തിൽ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗവും, തിളപ്പിക്കാത്ത പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണം ശീതളപാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തിൽ ശുദ്ധമല്ലാത്ത വെളളത്തിൽ നിർമിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. […]

Continue Reading

കളമശ്ശേരി എച്ച് എസ് എസ്സിൽ ഓറിയോൺ ഇന്നവേഷന്റെ സ്മാർട്ട് കംപ്യൂട്ടർ ലാബ്

കളമശ്ശേരി: വിദ്യാര്‍ത്ഥികളിൽ ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കുന്നതിന്റെ ഭാഗമായി കളമശ്ശേരി എച്ച് എസ് എസ്, വി എച്ച് എസ് എസ് എന്നിവിടങ്ങളിൽ പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, പ്രൊഡക്ട് ഡെവലപ്‌മെന്റ് സർവീസ് സ്ഥാപനമായ ഓറിയോണ്‍ ഇന്നവേഷന്‍ അത്യാധുനിക സ്മാർട്ട് കംപ്യൂട്ടർ ലാബ് സജ്ജീകരിച്ചു. കമ്പനിയുടെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ കംപ്യൂട്ടർ ലാബിൽ 15 കംപ്യൂട്ടറുകളും വെര്‍ച്വല്‍ ഇന്ററാക്ഷന്‍ സാധ്യമാകുന്ന അത്യാധുനിക സ്മാര്‍ട്ട് ബോര്‍ഡുമാണ് ഒരുക്കിയിട്ടുള്ളത്. വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ അതിനൂതന സാങ്കേതിക പരിജ്ഞാനവും ഡിജിറ്റൽ വിദ്യാഭ്യാസവും നൽകുകയാണ് ഇതിലൂടെ […]

Continue Reading

അഖില കേരളജ്യോതിശ്ശാസ്ത്രമണ്ഡലം എറണാകുളം ജില്ലാസമ്മേളനം സംഘടിപ്പിച്ചു.

അഖില കേരളജ്യോതിശ്ശാസ്ത്രമണ്ഡലം എറണാകുളം ജില്ലാസമ്മേളനവും പറവൂർ ശ്രീധരൻതന്ത്രി അനുസ്മരണവും ജ്യോതിഷ താന്ത്രിക സെമിനാറുകളും പറവൂർ PWD ഗസ്റ്റ് ഹൗസ് ഹാളിൽ വച്ച് നടന്നു. ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റിസ് പി. എസ് ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജ്യോതിശാസ്ത്ര മണ്ഡലം പ്രസിഡൻ്റ് പറവൂർ ജ്യോതിസ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജയകൃഷ്ണൻ എസ്. വാര്യർ ആമുഖ പ്രഭാക്ഷണം നടത്തി. തൃശൂർ ശ്രീരാമകൃഷ്ണ ആശ്രമം സംപൂജ്യ സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹപ്രഭാക്ഷണം നടത്തുകയും പറവൂർ ശ്രീധരൻ തന്ത്രിയുടെ ചിത്രം തൽസമയം വരക്കുകയും ചെയ്ത. […]

Continue Reading

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന ബസിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു

എറണാകുളം: കളമശ്ശേരി എച്ച്.എം.ടി ജ​ങ്ഷനിൽ ഓടിക്കൊണ്ടിരുന്ന ബസിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. ഇടുക്കി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ബസില്‍ ഓടിക്കയറിയ പ്രതി ആക്രമണശേഷം ഇറങ്ങിയോടി. ബസിൽ യാത്ര ചെയ്ത പെൺകുട്ടിയെ കളിയാക്കിയതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് സമീപവാസികൾ പറയുന്നത്. എറണാകുളത്ത് നിന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് സർവീസ് നടത്തുന്ന ഹിദായത്ത് ബസിലെ കണ്ടക്ടറാണ് കൊല്ലപ്പെട്ട അനീഷ്. എച്ച്.എം.ടി ജങ്ഷനിൽ നിന്ന് എൻ.എ.ഡിയിലേക്ക് പോകുന്ന വഴിയിൽ വെച്ചായിരുന്നു സംഭവം.

Continue Reading

സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് സ്കൂൾതല ഉദ്ഘാടനം

വൈക്കം: സ്കൂൾ ഒളിമ്പിക്സ് വിളംബര ദീപശിഖ പ്രയാണത്തോടനുബന്ധിച്ച് വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് മിനിഅഗസ്റ്റിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെൻ്റ് ലിറ്റിൽ തെരേസാസിലെ പൂർവ്വ വിദ്യാർത്ഥിനിയും അന്താരാഷ്ട്ര കായിക താരവുമായ ബി.കീർത്തനദീപശിഖ ഹെഡ്മിസ്ട്രസ് മിനി അഗസ്റ്റിനിൽ നിന്ന് ഏറ്റുവാങ്ങി. കീർത്തന ദീപ ശിഖ സ്കൂൾ ക്യാപ്റ്റനും ദേശീയ കായികതാരവുമായ ചാന്ദിനി ജി. നായർക്ക് കൈമാറി. സ്കൂളിലെ കായിക അധ്യാപിക മിനിസിജി വിളംബര പ്രതിജ്ഞ ചൊല്ലി കൊടുത്തു. അധ്യാപകർ, […]

Continue Reading

വിദ്യാഭ്യാസ സ്പോൺസർഷിപ്പ് പദ്ധതി സഹായ വിതരണം

പൊന്നുരുന്നി : എറണാകുളം-അങ്കമാലി അതിരൂപതാ ശതാബ്ദി സ്മാരക എജുക്കേഷൻ സ്പോൺസർഷിപ്പ് പ്രോഗ്രാം വഴി വിദ്യാഭ്യാസ സഹായം ലഭിച്ചു കൊണ്ടിരിക്കുന്നവരുടെ യോഗവും സ്കോളർഷിപ്പ് വിതരണവും പൊന്നുരുന്നി കർദിനാൾ ജോസഫ് പാറേക്കാട്ടിൽ ഓഡിറ്റോറിയത്തിൽ നടത്തി. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അധ്യക്ഷത വഹിച്ച യോഗം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി ഡയറക്ടർ ഫാ.തോമസ് നങ്ങേലിമാലിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കാലത്ത് നമുക്കു ലഭിച്ചിട്ടുള്ള സഹായങ്ങളും അറിവുകളും സ്വയം പര്യാപ്തതയിലെത്തുമ്പോൾ മറ്റൊരാൾക്ക് സഹായകരമാകുന്ന വിധത്തിൽ വിനിയോഗിക്കുവാൻ നമുക്ക് കടമയുണ്ടെന്ന് അദ്ദേഹം […]

Continue Reading