കോഴിക്കോട് കായക്കൊടിയിൽ ഭൂചലനമെന്ന് നാട്ടുകാർ പരിഭ്രാന്തരായി ജനം

കോഴിക്കോട്: കായക്കൊടി എള്ളിക്കാപ്പാറയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പരാതിപ്പെട്ടു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത് സെക്കന്റുകൾ മാത്രം അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ വീടുവിട്ടിറങ്ങാൻ തുടങ്ങി. റവന്യൂ ഉദ്യോഗസ്ഥരോട് സ്ഥലത്ത് പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.

Continue Reading

ഒമാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി

മസ്കറ്റ്: തെക്കൻ ഒമാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദോഫാർ ​ഗവർണറേറ്റിലെ ഷാലിം വിലായത്തിൽ ഹല്ലാനിയത്ത് ദ്വീപുകൾക്ക് സമീപത്ത്‌ ആണ് നേരിയ ഭൂകമ്പം ഉണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവ്വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.32ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടിരിക്കുന്നത്. സലാലയിൽ നിന്ന് ഏകദേശം 155 കിലോമീറ്റർ വടക്കുകിഴക്കായി 4 കിലോമീറ്റർ ആഴത്തിൽ ആയിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഭൂകമ്പ നിരീക്ഷണ കേന്ദ്രം […]

Continue Reading

ഗുജറാത്തില്‍ ഭൂചലനം

ന്യൂഡല്‍ഹി: ഗുജറാത്തിലെ കച്ചില്‍ ഭൂചലനം. ചൊവ്വാഴ്ച രാത്രി 11.26-നാണ് ഭൂകമ്പം ഉണ്ടായത്.4.3 തീവ്രത രേഖപ്പെടുത്തയിരിക്കുന്നത്. രാജ്കോട്ടിന് 160 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുള്ള പ്രദേശത്ത് 20 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.      

Continue Reading

മ്യാൻമറിൽ വീണ്ടും ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി

ദില്ലി: മ്യാൻമറിൽ വീണ്ടും ഭൂചലനം. ഞായറാഴ്ച പുലർച്ചെയാണ് 5.5 തീവ്രതയുള്ള ഭൂചലനമാണ് സെൻട്രൽ മ്യാൻമറിലെ ചെറുനഗരമായ മെയ്‌ക്‌തിലയിൽ അനുഭവപ്പെട്ടത്. മാർച്ച് 28ന് 7.7 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതിന് പിന്നാലെയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഭൂകമ്പം ഉണ്ടായത്. 3649 പേരാണ് മാർച്ച് 28നുണ്ടായ ഭൂചലനത്തിൽ മ്യാൻമറിൽ കൊല്ലപ്പെട്ടത്. മ്യാൻമറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മണ്ഡലൈയ്ക്ക് സമീപമാണ് നിലവിലെ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം .

Continue Reading

കൂവൈത്തിൽ ഭൂചലനം; റിക്ടർ സ്കെയിൽ 3.2 തീവ്രത രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: കൂവൈത്തിൽ ഭൂചലനം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ് പ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്‌വർക്കാണ് രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 3.2 തീവ്രതയുള്ള ഭൂകമ്പം പ്രാദേശിക സമയം രാത്രി 11:45നാണ് ഉണ്ടായത്. ഭൂമിക്കടിയിൽ 13 കിലോമീറ്റർ താഴ്ചയിലാണ് ഇതിന്റെ ഉത്ഭവം എന്നത് കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് അറിയിച്ചു. അപകടങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Continue Reading

ഒമാനിൽ നേരിയ ഭൂചലനം;3.1 റിക്ടർ സ്കെയിൽ തീവ്രത രേഖപ്പെടുത്തി

മസ്കത്ത്: ഒമാനിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ദാഖിലിയ ​ഗവർണറേറ്റിലെ ആദം വിലയത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ രാവിലെ പ്രാദേശിക സമയം 8.44ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടർ സ്കെയിലിൽ 3.1 തീവ്രത ആണ് രേഖപ്പെടുത്തിയത്.

Continue Reading

പാകിസ്ഥാനിൽ ഭൂചലനം; 5.8 തീവ്രത രേഖപ്പെടുത്തി

ഇസ്ലാമാബാദ്: തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെ പാകിസ്ഥാന്‍റെ ചില ഭാഗങ്ങളിൽ ഭൂചലനം. 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇസ്ലാമാബാദിന് പുറമെ പഞ്ചാബ്, ഖൈബർ പഖ്‍തൂണ്‍ പ്രവിശ്യകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ദില്ലിയിൽ പ്രകമ്പനം അനുഭവപ്പെട്ടു.ഉച്ചയ്ക്ക് 12:28 നാണ് പാകിസ്ഥാനിൽ ഭൂമികുലുക്കമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് ദേര ഗാസി ഖാൻ മേഖലയ്ക്ക് സമീപം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

വയനാട്ടില്‍ ഭൂചലനം; ഇടിമുഴക്കം പോലെ ശബ്ദം കേട്ടുവെന്ന് പ്രദേശവാസികൾ

വയനാട്: വയനാട്ടിൽ ഇന്ന് രാവിലെ ഭൂമികുലുക്കമുണ്ടായതായി പ്രദേശവാസികൾ.അമ്പലവയല്‍, കുറിച്യർമല, പിണങ്ങോട്, മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ, നെന്മേനിയിലെ അമ്പുകുത്തി, സുഗന്ധഗിരി, സേട്ടുക്കുന്ന് എന്നീ പ്രദേശങ്ങളിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നത്. ഇന്ന് രാവിലെ 10.11നാണ് ഭൂചലനമുണ്ടാത്. വലിയ ശബ്ദവും മുഴക്കവും കേട്ടതായി പലരും വ്യക്തമാക്കിയതോടെ പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ അധികൃതർ നിര്‍ദേശം നല്‍കി.

Continue Reading

മഹാരാഷ്ട്രയില്‍ ഭൂചലനം;റിക്ടർ സ്കെയിലിൽ 3.0 രേഖപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സംഗ്ലി ജില്ലയില്‍ ഷിരാല ചന്ദോളി അണക്കെട്ട് പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. വാരണാവതിയിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. പുലർച്ചെ 4:47 ന് ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 3.0 ആണ് രേഖപ്പെടുത്തിയത്.

Continue Reading

സൗദി അറേബ്യയില്‍ നേരിയ ഭൂചലനം

റിയാദ്​: സൗദി അറേബ്യയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സൗദിയിലെ മധ്യപ്രവിശ്യയോട്​ ചേർന്നുള്ള ഹാഇൽ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അൽഷന്നാൻ പ്രദേശത്തിന്‍റെ കിഴക്കുഭാഗത്ത്​ വെള്ളിയാഴ്​ച ഉച്ചക്ക്​ 12.03നാണ് ഭൂചലനമുണ്ടായത്.റിക്​ടർ സ്​കെയിലിൽ​ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന്​ സൗദി ജിയോളജിക്കൽ സർവേ വക്താവ്​ താരിഖ്​ അബാ അൽഖൈൽ അറിയിച്ചു. നാഷനൽ സെസ്​മിക്​ മോണിറ്ററിങ്​ നെറ്റുവർക്കിൽ ഭൂകമ്പം രേഖപ്പെട്ട ഉടൻ സാഹചര്യം നിരീക്ഷിച്ചു. എന്നാല്‍ തുടർചലനങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ 5.8 കിലോമീറ്റർ വ്യാപ്​തിയിൽ ഇതിന്‍റെ ആഘാതം അനുഭവപ്പെട്ടു.

Continue Reading