കോതമംഗലത്ത് ഇടമലയർ പുഴയിൽ ഒഴുക്കിൽ പെട്ട് രണ്ട് പേർ മുങ്ങി മരിച്ചു

കോതമംഗലം: വടാട്ടുപാറ ഭാഗത്ത് ഇടമലയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. ആലുവ പേങ്ങാട്ടുശേരി സ്വദേശി വടക്കേ തോലക്കര വീട്ടിൽ സിദ്ധിക്ക് (38), ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ അബു ഫായിസ് (21) എന്നിവരാണ് മരിച്ചത്. വടാട്ടുപാറ പലവന്‍പടി എന്ന വനമേഖലയ്ക്ക് അടുത്തായിരുന്നു സംഭവം. ഇടമലയാര്‍ വൈദ്യുതി പദ്ധതിയില്‍നിന്ന് വൈദ്യുതി ഉത്പാദനം കഴിഞ്ഞെത്തുന്ന ജലമാണ് ഈ പുഴയിലുണ്ടാവുക. ചൊവ്വാഴ്ച പകല്‍ വൈദ്യുതി ഉത്പാദനമുണ്ടായിരുന്നതിനാല്‍ പുഴയിലാകെ വെള്ളമുണ്ടായിരുന്നു.സിദ്ധിക്കും ഫായിസും നിന്ന മണല്‍തിട്ട അടര്‍ന്ന് ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ രക്ഷിക്കാനുള്ള ശ്രമവും വിഫലമായി. […]

Continue Reading

പാറക്കെട്ടിലെ കുളത്തിൽ വീണ് 16 കാരൻ മുങ്ങി മരിച്ചു

തിരുവനന്തപുരം: പാറക്കെട്ടിലെ കുളത്തിൽ വീണ് 16 കാരൻ മുങ്ങി മരിച്ചു. മുട്ടയ്ക്കാട് കെ.എസ് റോഡ് ക്രിസ്തുനിലയത്തിലെ അന്തേവാസിയും കാട്ടാക്കട ഉറിയാക്കോട് സ്വദേശികളായ കൃഷ്ണകുമാറിന്റെയും നിഷയുടെയും മകൻ മിഥുൻ കൃഷ്ണയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4ഓടെയായിരുന്നു സംഭവം ഉണ്ടായത്.വെള്ളം നിറഞ്ഞിരുന്ന പാറക്കെട്ടിലെ കുളത്തിൽ മിഥുനും ഓർഫനേജിലെ മറ്റൊരു അന്തേവാസിയായ ബെനിനും കാൽകഴുകാൻ ശ്രമിക്കുന്നതിനിടെയാണ് മിഥുൻ കുളത്തിലേക്ക് വഴുതിവീണത്. മിഥുനെ രക്ഷിക്കാൻ ബെനിൻ കുളത്തിലേക്ക് ഇറങ്ങിയെങ്കിലും ആഴത്തിലേക്ക് മുങ്ങിപ്പോയതിനാൽ രക്ഷിക്കാൻ സാധിച്ചില്ല.

Continue Reading

കുളത്തിൽ വീണ ചെറുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശി മുങ്ങിമരിച്ചു

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ കുളത്തിൽ വീണ ചെറുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശി മുങ്ങിമരിച്ചു. നായ ആക്രമിക്കാൻ വരുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് കുട്ടി കുളത്തിൽ വീണത്. വണ്ടിത്താവളം വടതോട് നബീസയാണ് (55) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം ഉണ്ടായത്. ആടിനെ മേയ്ക്കാൻ വണ്ടിത്താവളം വടതോട് കുളത്തിനടുത്തെത്തിയതായിരുന്നു നബീസ. അപ്പോൾ പേരക്കുട്ടി ഷിഫാനയുടെ നേർക്ക് ഒരു നായ ഓടിയെത്തി. നായയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുട്ടി കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താൻ തിടുക്കപ്പെട്ടിറങ്ങിയ നബീസ കുളത്തിൽ […]

Continue Reading

പെരുമ്പാവൂരിൽ ഏഴ് വയസ്സുകാരൻ കുളത്തില്‍ വീണ് മരിച്ചു

കൊച്ചി: പെരുമ്പാവൂർ കുറുപ്പുംപടിയില്‍ ഏഴ് വയസ്സുകാരൻ കുളത്തില്‍ വീണ് മരിച്ചു. കുറുപ്പുംപടി പൊന്നിടായി അമ്പിളി ഭവനില്‍ സജീവ് – അമ്പിളി ദമ്പതികളുടെ മകൻ സിദ്ധാർഥ് ആണ് മരിച്ചത്. രാവിലെ മൂത്ത കുട്ടിയെ സ്കൂള്‍ ബസ് കയറ്റിവിടാൻ റോഡിലേക്ക് വന്ന അമ്മയോടൊപ്പം സിദ്ധാർഥും ഉണ്ടായിരുന്നു. പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസില്‍ വിവരമറിയിച്ചു. കുറുപ്പുംപടി പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലനൊടുവില്‍ ഇവരുടെ വീടിന് തൊട്ടടുത്ത് മീൻ വളർത്തുന്നതിനായി ഉണ്ടാക്കിയ കുളത്തില്‍ വീണ നിലയില്‍ കുട്ടിയെ കണ്ടെത്തി. […]

Continue Reading

കുണ്ടൂർ പുഴയിൽ ബോട്ട് മറിഞ്ഞ് യുവാവ് മരിച്ചു

തൃശൂർ: കുണ്ടൂർ പുഴയിൽ ബോട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കോട്ടയം പൊൻകുന്നം സ്വദേശി അനന്തു ബിജു (26) ആണ് മരിച്ചത്. മാള കൊണ്ടൂർ ആറാട്ട്കടവ് കുണ്ടൂർ പുഴയിൽ ഇന്ന് വൈകീട്ടോടെയാണ് സംഭവം ഉണ്ടായത്. കൊണ്ടൂർ പെരുന്നാൾ ആഘോഷിക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്. മാള കൊണ്ടൂർ സ്വദേശിയായ ജിത്തുവിന്റെ വീട്ടിൽ പെരുന്നാൾ ആഘോഷത്തിന് എത്തിയതാണ് അനന്തു ബിജു. ബാംഗ്ലൂരിൽ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ് ഇവർ. 5 പേരുള്ള സംഘം ബോട്ടിൽ സഞ്ചരിക്കുകയായിരുന്നു. അതിനിടയിലാണ് അപകടം സംഭവിച്ചത്.

Continue Reading

മലപ്പുറം സ്വദേശിയായ ഡോക്ടർ ഒമാനിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു

മസ്കത്ത്: മലപ്പുറം സ്വദേശിയായ ഡോക്ടർ ഒമാനിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോക്കൂർ വട്ടത്തൂർ വളപ്പിൽ വീട്ടിൽ ഡോ.നവാഫ് ഇബ്രാഹിം (34)ആണ് മരിച്ചത്. നിസ്വ ആശുപത്രിയിൽ എമർജൻസി വിഭാ​ഗത്തിലെ ഡോക്ടറാണ് നവാഫ്. ഒമാനിലെ ഇബ്രിക്കടുത്ത് വാദി ധാം എന്ന സ്ഥലത്ത് ഇന്നലെ വൈകിട്ടായിരുന്നു സംഭവം.സംഭവം നടക്കുമ്പോൾ ഭാര്യയും കുട്ടിയും ഒപ്പമുണ്ടായിരുന്നു. കുട്ടിയോടൊപ്പം വാദിയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. മൃതദേഹം ഇബ്രി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

വിഗ്രഹ നിമജ്ജനത്തിനിടെ ഒഴുക്കിൽപ്പെട്ടു; രണ്ടുപേർ മുങ്ങി മരിച്ചു

ലഖ്നോ: മൻവാർ നദിയിലെ വിഗ്രഹ നിമജ്ജനത്തിനിടെ ഒഴുക്കിൽപ്പെട്ട മൂന്ന് യുവാക്കളിൽ രണ്ടുപേർ മുങ്ങി മരിച്ചു. മഹുലി ഖോറി സ്വദേശികളായ സത്യം വിശ്വകർമ (22), മഞ്ജീത് ഗുപ്ത (18) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച രാത്രിയോടെ ലഖ്നൗ പിപ്രാഹി ഘട്ടിൽ ദുർഗ്ഗാ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനിടെയാണ് അപകടം. തിരയില്ല‍ൽപ്പെട്ട് യുവാക്കൾ ഒഴുകിപ്പോകുകയായിരുന്നു. തുടർന്ന് മൂന്നുപേർക്കു വേണ്ടി വൻ തെരച്ചിൽ നടത്തിയെങ്കിലും ഒരാളെ മാത്രമേ രക്ഷപെടുത്താനായുള്ളു.

Continue Reading

അവധിയാഘോഷിക്കാന്‍ കുടുംബവീട്ടില്‍ എത്തിയ മൂന്ന് വയസുകാരന്‍ സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു

കൊച്ചി: അവധിയാഘോഷിക്കാന്‍ കുടുംബവീട്ടില്‍ എത്തിയ മൂന്ന് വയസുകാരന്‍ സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു. കൊച്ചി കോതമംഗലം പൂവത്തം ചോട്ടില്‍ ജിയാസിന്റെ മകന്‍ അബ്രാം സെയ്ത് ആണ് മരിച്ചത്. അവധിക്കാലമായതിനാല്‍ കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടില്‍ എല്ലാവരും ത്തുകൂടിയിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലില്‍ വീട്ടിനകത്തുള്ള സ്വിമ്മിംഗ് പൂളില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തി. അവശനിലയിലായ കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.

Continue Reading

ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് ആറു വയസുകാരൻ മരിച്ചു

കോട്ടയം: കോട്ടയം ആപ്പാൻച്ചിറയിൽ ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് ആറു വയസുകാരൻ മരിച്ചു. ആലപ്പുഴ സ്വദേശി ബെന്നി ആൻ്റണി (6) ആണ് മരിച്ചത്. ആപ്പാൻചിറയിലെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു കുട്ടി. വീടിനു സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായുന്നു.

Continue Reading

ചൂണ്ടയിടുന്നതിനിടയില്‍ കാല്‍വഴുതി കുളത്തിലേക്ക് വീണ് പെണ്‍കുട്ടി മുങ്ങി മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ പെണ്‍കുട്ടി കുളത്തില്‍ മുങ്ങി മരിച്ചു. ചൂണ്ടയിടാൻ പോയപ്പോഴാണ് അപകടമുണ്ടായത്. ആലപ്പുഴ കരീലകുളങ്ങരയിലാണ് സംഭവം. പത്തിയൂര്‍ സ്വദേസി സ്നേഹ പ്രസാദ് (18) ആണ് മരിച്ചത്. കുളത്തിന്‍റെ സൈഡിലിരുന്ന് ചൂണ്ടയിടുന്നതിനിടയില്‍ കാല്‍വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.

Continue Reading