പാലക്കാട് ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു

പാലക്കാട് : പരുതൂർ കുളമുക്കിൽ ആചാരമായ തുള്ളലിനിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. കാഞ്ഞിര കായ കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ഞൂറിലേറെ കുടുംബാംഗങ്ങൾ ഒത്തു ചേർന്നാണ് വർഷം തോറും ആചാരങ്ങൾ നടത്താറുള്ളത്. വെളിച്ചപ്പാടായ തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു. വീട്ടിലേക്ക് പോയി കുളിച്ചതിന് ശേഷം അസ്വസ്ഥത തോന്നിയ ഷൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

Continue Reading

ബോഗികളിലൊന്നില്‍ നിന്ന് തീയും പുകയും:ട്രെയിനിൽ നിന്ന് ചാടിയ 11 പേർക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയില്‍ ജല്‍ഗാവില്‍ തീവണ്ടിയിൽ നിന്ന് എടുത്തുചാടിയ 11 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ജല്‍ഗാവിലാണ് അപകടം. സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിന്‍ ഇടിച്ച് ആണ് 11 പേർ മരിച്ചത്. പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇവര്‍ സഞ്ചരിച്ച പുഷ്പക് എക്‌സ്പ്രസിന്റെ ബോഗികളിലൊന്നില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടു എന്ന സംശയത്തിലാണ് ഇവര്‍ ചാടിയതെന്നാണ് ലഭിച്ചിട്ടുള്ള വിവരം. എന്നാല്‍ ട്രെയിനില്‍ തീപിടിത്തമുണ്ടായി എന്ന വിവരം റെയില്‍വേ സ്ഥിരീകരിച്ചിട്ടില്ല. തീവണ്ടിയുടെ വേഗം കുറഞ്ഞപ്പോള്‍ ചക്രത്തില്‍ നിന്ന് പുക ഉയര്‍ന്നതാണെന്നും ഇത് […]

Continue Reading

വൈക്കത്ത് വീടിന് തീപിടിച്ച് 75കാരിക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കത്ത് വീടിന് തീപിടിച്ച് 75കാരിക്ക് ദാരുണാന്ത്യം. ഇടയാഴം കൊല്ലന്താനത്ത് മേരി ആണ് മരിച്ചത്. അടുപ്പിൽനിന്ന് തീ പടർന്നതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 11 മണിയോടെ വീട്ടില്‍നിന്നു തീയും പുകയും ഉയരുന്നത് അയല്‍വാസികള്‍ കാണുകയും തുടർന്ന് തീ അണക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഒടുവില്‍ വൈക്കം പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Continue Reading

നെടുമങ്ങാട് ബസ് അപകടത്തില്‍ ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: നെടുമങ്ങാട് ബസ് അപകടത്തില്‍ ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍. ഒറ്റശേഖരമംഗലം സ്വദേശി ഡ്രൈവര്‍ അരുള്‍ ദാസ് ആണ് കസ്റ്റഡിയില്‍ ആയത്. സംഭവ സ്ഥലത്ത് നിന്നും ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് കണ്ണിന്റെ പുരികത്ത് ചെറിയ പരിക്കേറ്റിട്ടുണ്ട്. പരിക്കില്‍ കാട്ടാക്കായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും പിന്നാലെ സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുകയുമായിരുന്നു. നെടുമങ്ങാട് അപകടത്തില്‍ ഒരാളാണ് ഇതുവരെ മരിച്ചത്. കാവല്ലൂര്‍ സ്വദേശിനി ദാസനിയാണ് മരിച്ചത്. 21 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Continue Reading

റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ട്രെയിൻ തട്ടി വിദ്യാര്‍ത്ഥി മരണപ്പെട്ടു. കോഴിക്കോട് പേരാമ്പ്ര കൂത്താളി കുന്നത്ത് കണ്ടി ബാബുരാജിന്‍റെ മകന്‍ അമല്‍രാജാണ് (21) മരിച്ചത്. കോഴിക്കോട് വടകരയ്ക്കടുത്ത് മുക്കാളി റെയില്‍വേ ഗേറ്റിനു സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.പുലര്‍ച്ചെ രണ്ടു മണിയോടുകൂടിയാണ് സംഭവം.കോഴിക്കോട് ഹോട്ടല്‍മാനേജ്‌മെന്‍റ് വിദ്യാര്‍ഥിയാണ് അമല്‍രാജ്. സംഭവത്തെ തുടര്‍ന്ന് റെയില്‍വെ പൊലീസ് സ്ഥലത്തെത്തി.

Continue Reading

മധുരനാരങ്ങയുടെ അല്ലി തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരി മരിച്ചു

മലപ്പുറം വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചിയില്‍ മധുരനാരങ്ങയുടെ അല്ലി തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരി മരിച്ചു.കോലാക്കല്‍ സാദിഖിന്റെയും ഫൗസിയയുടെയും ഏക മകള്‍ അലിഷ്ബ സാദിഖാണ് മരിച്ചത്. അല്ലി തൊണ്ടയില്‍ കുടുങ്ങിയ ഉടൻ തന്നെ കുഞ്ഞിനെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

Continue Reading

ദക്ഷിണ കൊറിയയിൽ വിമാനത്തിന് തീപിടിച്ച് 28 പേർ മരിച്ചു

സോൾ: ദക്ഷിണ കൊറിയയിൽ വിമാനത്തിന് തീപിടിച്ച് 28 പേർ മരിച്ചു. തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽനിന്ന് വരികയായിരുന്ന ജെജു എയർലൈന്റെ വിമാനം ആണ് മുവാൻ എയർപോർട്ടിൽ ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടത്. റൺവേയിൽനിന്നും തെന്നിമാറിയ വിമാനം മതിലിലിടിച്ചാണ് അപകടം സംഭവിച്ചത്. കൂടുതൽ പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടാകുമെന്നാണ് റിപ്പോർട്ട്. വിമാനത്തിൽ 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. രണ്ടുപേരെ ജീവനോടെ രക്ഷിച്ചെന്നും ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും മുവാൻ ഫയർ അധികൃതർ അറിയിച്ചു.

Continue Reading

വടകര കരിമ്പനപ്പാലത്ത് കാരവനില്‍ രണ്ടു പേര്‍ മരിച്ചത് എസി ഗ്യാസ് ചോര്‍ച്ച കാരണമെന്ന് നിഗമനം

കോഴിക്കോട്: കോഴിക്കോട് ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് കാരവനില്‍ രണ്ടു പേര്‍ മരിച്ചത് എസി ഗ്യാസ് ചോര്‍ച്ച കാരണമെന്ന് കണ്ടെത്തൽ. രണ്ട് പേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. അപകട കാരണം കണ്ടെത്താന്‍ പൊലീസും പിഡബ്ലുഡി ഇലക്ട്രിക്കല്‍ വിഭാഗവും വാഹന നിര്‍മ്മാതാക്കളും പരിശോധന നടത്തും. നാല് മണിക്കൂര്‍ നീണ്ട ഇന്‍ക്വസ്റ്റ് നടപടികള്‍ക്കൊടുവില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂര്‍ പറശേരി സ്വദേശി ജോയല്‍ എന്നിവരാണ് […]

Continue Reading

മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

തൃശൂർ: മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്. ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്. കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോര്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോൾ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

Continue Reading

കുടിലിന് തീപിടിച്ച്‌ വയോധികനും രണ്ടു പേരക്കുട്ടികളും വെന്തുമരിച്ചു

ഭോപ്പാല്‍: കുടിലിന് തീപിടിച്ച്‌ വയോധികനും രണ്ടു പേരക്കുട്ടികളും വെന്തുമരിച്ചു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം.ശനിയാഴ്ച രാത്രി 11.30-ന് ബൈരാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മിപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. തണുപ്പ് കൂടിയതിനെത്തുടർന്ന് ചൂട് നേടാനായി കത്തിച്ച സ്റ്റൗവില്‍ നിന്നുമാവാം വീട്ടിലേയ്ക്ക് തീ പടർന്നതെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കുന്നതായി ബൈരാദ് പോലീസ് സ്റ്റേഷൻ ഇൻചാർജ് വികാസ് യാദവ് പറഞ്ഞു. വിവരമറിഞ്ഞ ഉടനെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ആരേയും രക്ഷിക്കാൻ കഴിഞ്ഞില്ല.മുത്തച്ഛനായ ഹജാരി ബഞ്ചാര (65), ചെറുമകള്‍ സന്ധ്യ […]

Continue Reading