പത്തനംതിട്ടയില്‍ ബൈക്കും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

പത്തനംതിട്ട: ബൈക്കും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആര്‍പ്പൂക്കര സ്വദേശി മരിച്ചു. ആര്‍പ്പൂക്കര തിനാക്കുഴി ഷാജി(ജോര്‍ജ് കുട്ടി-56)യാണ് മരിച്ചത്. പരിക്കേറ്റ ഭാര്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പതിന് ആര്‍പ്പൂക്കര കസ്തൂര്‍ബായ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ഇന്നലെ രാത്രി ഒമ്പതിനാണ് സംഭവം ഉണ്ടായത്.

Continue Reading

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് കുളക്കോട് സ്വദേശിയായ പെൺകുട്ടിയെ ആണ് വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇളയ കുട്ടിയുമായി കളിക്കുകയായിരുന്നു ഇതിനിടെയാണ് സംഭവം ഉണ്ടായത്.ശുചി മുറിയിൽ കയറി കുട്ടി വാതിൽ അടക്കുകയായിരുന്നു. കുട്ടിയെ വീട്ടുകാർ ഉടന്‍ വെള്ളനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.

Continue Reading

തൃശൂർ വടക്കാഞ്ചേരിയിൽ പൊലീസുകാരൻ ജീവനൊടുക്കി

തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ പൊലീസുകാരൻ ജീവനൊടുക്കി. പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ രമേഷ് ബാബു ആണ് ട്രെയിനിന് മുമ്പിൽ ചാടി മരണപെട്ടത്. 49 വയസായിരുന്നു. ഇയാള്‍ മദ്യത്തിന് അടിമയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

Continue Reading

കൊല്ലത്ത് രണ്ട് മാസം പ്രായമായ കുഞ്ഞ് പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു

കൊല്ലം: കൊല്ലം കടയ്ക്കലിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തിൽ സജിൻ – റിനി ദമ്പതികളുടെ മകൾ ‘അരിയാന’ യാണ് മരിച്ചത്. കുഞ്ഞിന് പാൽ നൽകിയ ശേഷം ഭർത്താവുമായി വീഡിയോ കോൾ ചെയ്ത് കൊണ്ടിരിക്കെയാണ് കുട്ടിയുടെ അമ്മ കുഞ്ഞിന് അനക്കമില്ലായെന്ന് ശ്രദ്ധിക്കുന്നത്. കുഞ്ഞിനെ ഉടൻ കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

Continue Reading

ചങ്ങനാശേരിയിൽ സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ച് നഴ്സ് മരിച്ചു

കോട്ടയം : ചങ്ങനാശേരിയിൽ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നഴ്സ് മരിച്ചു. ളായിക്കാട് ബൈപ്പാസ് റോഡിൽ എസ് എച്ച് സ്‌കൂളിന് മുൻവശം വെള്ളിയാഴ്ച്ച രാവിലെ 10.30 യോടെയായിരുന്നു അപകടം. തുരുത്തി യുദാപുരം കുന്നുംപുറത്ത് വീട്ടിൽ ലാലി മോൻ ആന്റണിയുടെ മകൾ ലിനു ലാലിമോൻ (24) അണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ ജിജിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ലിനു, രണ്ടു ദിവസത്തെ അവധിക്കെത്തിയതാണ്. അമ്മയുമായി മാന്നാറിലുളള ആയുർവേദ […]

Continue Reading

വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് ഒരു മരണം

കോട്ടയം: വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് ഒരു മരണം. മുത്തേടത്തുകാവ് റോഡിലാണ് സംഭവം. ടി വി പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീഹരിയാണ് മരിച്ചത്. ബൈക്കില്‍ ഒപ്പം ഉണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് . പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു.

Continue Reading

ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം

ചെന്നൈ: ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കീഴാരൂർ സ്വദേശി അനു ശേഖർ (31) ആണ്‌ മരിച്ചത്. മധുര കല്ലിഗുഡി സ്റ്റേഷനിലെ സ്റ്റേഷൻമാസ്റ്ററായിരുന്നു. ചെങ്കോട്ട – ഈറോഡ് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കാൽവഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. സ്റ്റേഷനിലുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖർ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading

വയറുവേദനയെ തുട‍ർന്ന് മൂന്നുവയസ്സുകാരി മരിച്ചു; കോട്ടയം മെഡി.കോളേജിനെതിരെ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വയറുവേദനയെ തുടർന്ന് ചികിത്സയിലിരുന്ന മൂന്ന് വയസ്സുകാരി മരിച്ചു. കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും കുട്ടി മരിക്കാൻ കാരണം ആശുപത്രി അധികൃതരുടെ ഭാ​ഗത്ത് നിന്നുണ്ടായ ​ഗുരുതര ചികിത്സാപിഴവ് ഉണ്ടായെന്നും കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. കട്ടപ്പന സ്വദേശികളായ ദമ്പതികളുടെ മകളാണ് ഇന്ന് രാവിലെ എട്ട് മണിയോ‌‌ട് കൂടി മരിച്ചത്. ഒരാഴ്ച്ച മുൻപാണ് കുട്ടിയെ വയറുവേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചത്. എന്നാൽ അന്ന് കുട്ടിക്ക് വേറെ പ്രശ്നങ്ങളൊന്നുമില്ലെന്ന് […]

Continue Reading

ഫോർട്ട് കൊച്ചിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു

കൊച്ചി: ഫോർട്ട് കൊച്ചി വെളിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. പള്ളുരുത്തി സെൻ്റ് അലോഷ്യസ് സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ദർശനയാണ് മരിച്ചത്. രാവിലെ 11നായിരുന്നു അപകടം. നാളെ പത്താംതരം ഐസിഎസ്ഇ (ICSE) പരീക്ഷയായതിനാൽ ഓട്ടോറിക്ഷയിൽ ട്യൂഷന് പോകുകയായിരുന്നു. ബസിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ മറിയുകയും അടയിൽപ്പെട്ട ദർശന മരിക്കുകയുമായിരുന്നു. ദർശനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Continue Reading

ന്യൂഡല്‍ഹി റെയിൽവെ സ്റ്റേഷനിലെ അപകടം; മരണം 18 ആയി

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ അപ്രതീക്ഷിതമായി ഉണ്ടായ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തില്‍ 18 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രയാഗ്‌രാജിലെ മഹാകുംഭമേളയ്ക്ക് പോകാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതാണ് അപകടത്തിന് കാരണം. അപകടത്തില്‍ റെയില്‍വേ ഉന്നതല സമിതി അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് അംഗ സമിതിയെ ആണ് നിയോഗിച്ചിരിക്കുന്നത്. പ്ലാറ്റ്‌ഫോം നമ്പര്‍ 14ല്‍ പ്രയാഗ്‌രാജ് എക്‌സ്പ്രസ് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു. ഇതില്‍ കയറാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതോടെയാണ് അപകടം ഉണ്ടായത്. സ്വതന്ത്രസേനാനി എക്‌സ്പ്രസ്, ഭുവനേശ്വര്‍ രാജധാനി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ എന്നീ […]

Continue Reading