വീട്ടിലെ വിറകുപുരയില്‍ നിന്ന് പാമ്പ് കടിയേറ്റ് മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വീട്ടിലെ വിറകുപുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിയേറ്റ് മധ്യവയസ്‌ക മരിച്ചു. മങ്ങാട് കൂട്ടാക്കില്‍ ദേവി(61) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ ആവശ്യത്തിന് വിറക് പുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.

Continue Reading

പള്ളിപ്പെരുന്നാളിനിടെ നാല് പേര്‍ ഷോക്കേറ്റ് മരിച്ചു

കന്യാകുമാരി: തമിഴ്നാട്ടിലെ കന്യാകുമാരി എന്നയംപുത്തംപുരയില്‍ നാല് പേര്‍ ഷോക്കേറ്റ് മരിച്ചു. കോണിയില്‍ നിന്ന് ജോലി ചെയ്തിരുന്ന വിജയന്‍ ( 52 ), ദസ്തസ് (35), ശോഭന്‍ (45), മതന്‍ ( 42) എന്നിവരാണ് മരിച്ചത്. മൃതദേഹം ആശാരിപള്ളം മെഡിക്കല്‍ കോളജില്‍.കന്യാകുമാരിയിലെ പുത്തന്‍തുറൈയിലെ സെന്റ് ആന്റണീസ് പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച ജോലികള്‍ക്കിടെയാണ് അപകടം ഉണ്ടായത്.

Continue Reading

താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താംക്ലാസുകാരൻ മരിച്ചു

താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താംക്ലാസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാറോലക്കുന്ന് സ്വദേശി ഇക്ബാലിന്‍റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണപെട്ടത്. സ്വകാര്യ ട്യൂഷൻ സെന്‍ററിലെ ഫെയർവെല്ലിനോടനുബന്ധിച്ച് നടന്ന പരിപാടിയെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 12.30 യോടെയാണ് മരണം സ്ഥിരീകരിച്ചത്.

Continue Reading

പത്തനംതിട്ടയില്‍ ബൈക്കും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

പത്തനംതിട്ട: ബൈക്കും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആര്‍പ്പൂക്കര സ്വദേശി മരിച്ചു. ആര്‍പ്പൂക്കര തിനാക്കുഴി ഷാജി(ജോര്‍ജ് കുട്ടി-56)യാണ് മരിച്ചത്. പരിക്കേറ്റ ഭാര്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പതിന് ആര്‍പ്പൂക്കര കസ്തൂര്‍ബായ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ഇന്നലെ രാത്രി ഒമ്പതിനാണ് സംഭവം ഉണ്ടായത്.

Continue Reading

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് കുളക്കോട് സ്വദേശിയായ പെൺകുട്ടിയെ ആണ് വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇളയ കുട്ടിയുമായി കളിക്കുകയായിരുന്നു ഇതിനിടെയാണ് സംഭവം ഉണ്ടായത്.ശുചി മുറിയിൽ കയറി കുട്ടി വാതിൽ അടക്കുകയായിരുന്നു. കുട്ടിയെ വീട്ടുകാർ ഉടന്‍ വെള്ളനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.

Continue Reading

തൃശൂർ വടക്കാഞ്ചേരിയിൽ പൊലീസുകാരൻ ജീവനൊടുക്കി

തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ പൊലീസുകാരൻ ജീവനൊടുക്കി. പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ രമേഷ് ബാബു ആണ് ട്രെയിനിന് മുമ്പിൽ ചാടി മരണപെട്ടത്. 49 വയസായിരുന്നു. ഇയാള്‍ മദ്യത്തിന് അടിമയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

Continue Reading

കൊല്ലത്ത് രണ്ട് മാസം പ്രായമായ കുഞ്ഞ് പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു

കൊല്ലം: കൊല്ലം കടയ്ക്കലിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തിൽ സജിൻ – റിനി ദമ്പതികളുടെ മകൾ ‘അരിയാന’ യാണ് മരിച്ചത്. കുഞ്ഞിന് പാൽ നൽകിയ ശേഷം ഭർത്താവുമായി വീഡിയോ കോൾ ചെയ്ത് കൊണ്ടിരിക്കെയാണ് കുട്ടിയുടെ അമ്മ കുഞ്ഞിന് അനക്കമില്ലായെന്ന് ശ്രദ്ധിക്കുന്നത്. കുഞ്ഞിനെ ഉടൻ കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

Continue Reading

ചങ്ങനാശേരിയിൽ സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ച് നഴ്സ് മരിച്ചു

കോട്ടയം : ചങ്ങനാശേരിയിൽ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നഴ്സ് മരിച്ചു. ളായിക്കാട് ബൈപ്പാസ് റോഡിൽ എസ് എച്ച് സ്‌കൂളിന് മുൻവശം വെള്ളിയാഴ്ച്ച രാവിലെ 10.30 യോടെയായിരുന്നു അപകടം. തുരുത്തി യുദാപുരം കുന്നുംപുറത്ത് വീട്ടിൽ ലാലി മോൻ ആന്റണിയുടെ മകൾ ലിനു ലാലിമോൻ (24) അണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ ജിജിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ലിനു, രണ്ടു ദിവസത്തെ അവധിക്കെത്തിയതാണ്. അമ്മയുമായി മാന്നാറിലുളള ആയുർവേദ […]

Continue Reading

വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് ഒരു മരണം

കോട്ടയം: വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് ഒരു മരണം. മുത്തേടത്തുകാവ് റോഡിലാണ് സംഭവം. ടി വി പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീഹരിയാണ് മരിച്ചത്. ബൈക്കില്‍ ഒപ്പം ഉണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് . പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു.

Continue Reading

ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം

ചെന്നൈ: ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കീഴാരൂർ സ്വദേശി അനു ശേഖർ (31) ആണ്‌ മരിച്ചത്. മധുര കല്ലിഗുഡി സ്റ്റേഷനിലെ സ്റ്റേഷൻമാസ്റ്ററായിരുന്നു. ചെങ്കോട്ട – ഈറോഡ് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കാൽവഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. സ്റ്റേഷനിലുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖർ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading