ബിജെപി-യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

പാലക്കാട്: പാലക്കാട് സംഘർഷത്തിൽ ബിജെപി-യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയ 16 പേർക്കെതിരെ കേസെടുത്തത്. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പ്രശാന്ത് ശിവൻ എന്നിവർക്കെതിരെയാണ് കേസ്. അതേസമയം. ബിജെപി ഓഫീസിലേക്ക് മാർച്ച് നടത്തിയതിന് യൂത്ത് നേതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തു.

Continue Reading

മുത്തൂറ്റ് ഇൻഷുറൻസ് തട്ടിപ്പ്; മുൻ സിഇഒയെയും സിജിഎമ്മിനെയും ചോദ്യം ചെയ്യൽ പൂർത്തിയായി

കൊച്ചി : മുത്തൂറ്റ് ഇൻഷുറൻസ്  തട്ടിപ്പ് കേസിലെ രണ്ട് പ്രതികളുടെയും ചോദ്യം ചെയ്യൽ പൂർത്തിയായി. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പ്രതികൾ സൗത്ത് പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരായത്. ഏപ്രിൽ 15, 16 തീയതികളിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കി 22ന് മുൻപ് പോലീസിനോട് റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. അതുവരെ പ്രതികളുടെ അറസ്റ്റും വിലക്കിയിട്ടുണ്ട്. മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് കമ്പനിയുടെ ഭാഗമായ മുത്തൂറ്റ് ഇൻഷുറൻസ് […]

Continue Reading

ഏറ്റുമാനൂരിൽ ഭാര്യയും ഭർത്താവും കിണറ്റിൽ വീണ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ് ! കിണറ്റിൽ ഭാര്യയെ തള്ളി ഇട്ടത് ഭർത്താവും പെൺസുഹൃത്തും ചേർന്ന്

ഏറ്റുമാനൂർ : ഭാര്യയും ഭർത്താവും കിണറ്റിൽ വീണ സംഭവത്തിൽ ട്വിസ്റ്റ് ! ഭാര്യ ചാടിയതാണെന്ന് ഭർത്താവ് തള്ളിയിട്ടതാണ് എന്ന് ഭാര്യയും ആരോപിച്ചിരുന്നു. എന്നാൽ , സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ഭാര്യയെ ഭർത്താവും പെൺസുഹൃത്തും ചേർന്ന് കിണറ്റിൽ തള്ളി ഇട്ടതായാണ് പുതിയ വിവരം. പിന്നാലെ കിണറ്റില്‍ ചാടിയ യുവാവ് കിണറ്റിനുള്ളില്‍ വച്ചു വീണ്ടും മര്‍ദിച്ചെന്നും ഭാര്യ പരാതിയില്‍ പറയുന്നു. ഏറ്റുമാനൂര്‍ പൊലീസും അഗ്‌നിരക്ഷാസേനയുമെത്തി ഭാര്യയെയും ഭര്‍ത്താവിനെയും കിണറ്റില്‍നിന്നു കയറ്റി.

Continue Reading

മാസപ്പടി കേസിൽ എസ്എഫ്ഐഒ നടപടികൾക്ക് സ്റ്റേയില്ല

ദില്ലി: മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി എം ആർ എൽ സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിട്ടു. എസ്എഫ്ഐഒ കുറ്റപ്പത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹ‍ർജിക്ക് നിലനിൽപ്പില്ലാതായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം നൽകില്ലെന്ന വാക്കാലുള്ള ഉറപ്പ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നൽകിയെന്ന വാദം ഉയർന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിൻ്റെ തീരുമാനത്തിന് വിട്ടത്. ഏപ്രിൽ 22 ന് കേസ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പരിഗണിക്കും. തത്കാലം എസ്എഫ്ഐഒ നടപടികൾക്ക് […]

Continue Reading

കാസര്‍കോട് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

കാസര്‍കോട്: വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കാസര്‍കോട് നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖിനെതിരെയാണ് കേസെടുതിരിക്കുന്നത്. കഴിഞ്ഞ മാസം 21 നാണ് കല്ലൂരാവി സ്വദേശിയായ 21 വയസുകാരിയെ വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയത്. സ്ത്രീധന പീഡന നിയമ പ്രകാരം അബ്ദുല്‍ റസാഖിന്‍റെ ഉമ്മ, സഹോദരി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Continue Reading

ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തില്‍ വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്

പാലക്കാട്: ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തില്‍ വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്. പാലക്കാട് ഒറ്റപ്പാലം സ്വകാര്യ ഐടിഐ വിദ്യാർത്ഥി സാജൻ (20) ആണ്  മർദനമേറ്റത്. ക്ലാസ് റൂമില്‍ വെച്ച്‌ യാതൊരു പ്രകോപനവുമില്ലാതെ മർദിക്കുകയായിരുന്നുവെന്ന് എഫ്‌ഐആർ പറയുന്നു. സാജൻ്റെ മൂക്കിൻറെ എല്ല് പൊട്ടി. ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. സാജൻ്റെ മൂക്കിനും ഇടതു വശത്തെ കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവുണ്ട്. സംഭവത്തില്‍ സഹപാഠിയായ കിഷോർ (20) നെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു.

Continue Reading

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

തിരുവനന്തപുരം: വെഞ്ഞാറമൂട് അഞ്ച് പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അഫാനെ ഉടൻ അറസ്റ്റ് ചെയ്യും. പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല എന്നാണ് വിവരം. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ആദ്യം അറസ്റ്റ് രേഖപ്പെടുത്തുക. പ്രതിയെ കോടതിയിൽ ഹാജരാക്കും. കടം നൽകിയവർ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നോ എന്ന് അന്വേഷിക്കാനും മൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘം നീക്കമാരംഭിച്ചു. അതേസമയം അഫാന്‍റെ മാതാവ് ഷെമിയുടെ മൊഴി ഇന്നെടുക്കും. ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംസാരിക്കുന്ന കാര്യത്തിൽ മറ്റ് […]

Continue Reading

വെഞ്ഞാറമൂട് കൂട്ടകൊല: അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം : നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിന്‍റെ ചുരുളഴിക്കാൻ പൊലീസ്. ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്‍റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്നു കൂടി ആശുപത്രിയിൽ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതക കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ് ഗോകുലം മെഡിക്കൽ കോളേജിൽ കഴിയുന്ന അഫാന്‍റെ ഉമ്മ ഷെമിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഉമ്മയുടെ മൊഴിയെടുത്ത് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ […]

Continue Reading

ഭക്ഷണം വൈകിയതിന് ഹോട്ടലിൽ അതിക്രമം; പൾസർ സുനിക്കെതിരെ കേസ്

കൊച്ചി : എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തിയ നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കെതിരെ പൊലീസ് കേസെടുത്തു. ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും തെറി വിളിച്ചതിനും കുറുപ്പുംപടി പൊലീസ് ആണ് കേസെടുത്തത്. ഭക്ഷണം വൈകിയതിനാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ സുനി തകർത്തെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.

Continue Reading

റോഡ് അപകടങ്ങള്‍ കൂടുതലാകാൻ കാരണം നിലവാരമില്ലാത്ത ഡ്രൈവിംഗും കാല്‍നടയാത്രക്കാരുടെ അശ്രദ്ധയും ;ഗണേഷ്കുമാർ

,തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കഴിഞ്ഞ വർഷത്തേക്കാള്‍ ഈ വർഷം കൂടുതലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. നിലവാരമില്ലാത്ത ഡ്രൈവിംഗ് ആണ് ഇതിന് പ്രധാന കാരണം. കാല്‍നടയാത്രക്കാരുടെയും അശ്രദ്ധയും അപകടത്തിന് കാരണം കൊണ്ടാണെന്നു മന്ത്രി പറഞ്ഞു. പലരും മൊബൈലില്‍ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നത്. റോഡ് മുറിച്ചുകടകുമ്പോൾ പോലും ഇടത്തും വലത്തും നോക്കാറില്ല. മൊബൈലില്‍ സംസാരിച്ചു നടക്കുന്നവർക്കെതിരെ പിഴ ഈടാക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഗണേഷ് കുമാർ പറഞ്ഞു.

Continue Reading