മനുഷ്യനെ കൊല്ലാത്ത റോഡ് വേണം, കേരളം നമ്പർ 1 എങ്കിൽ മരണത്തിന്റെ കാര്യത്തിൽ നമ്പർ 1 ആകരുത് എന്ന് ഹൈകോടതി

സംസ്ഥാനത്തെ റോഡുകളിലെ കുഴികളെ പറ്റി രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. എഞ്ചിനീയർമാർ എന്താണ് ചെയുന്നത്. റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചാൽ അതിപ്പോൾ വാർത്തയല്ല. റോഡുകളുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരാമർശം. ഇനിയും ഇത്തരം അപകടങ്ങളുണ്ടായാൽ എൻജിനീയർമാർ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ്.റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്. ഭരണ നിർവ്വഹണത്തിലെ വീഴ്ചയാണ് കോടതി ചൂണ്ടികാട്ടിയിരിക്കുന്നത്. റോഡ് തകർന്ന് കിടക്കുന്ന സ്ഥലത്ത് അപായ ബോർഡുപോലുമില്ല. അതിനുപോലും എഞ്ചിനീയർമാർ തയ്യാറാകുന്നില്ല. കൃത്യമായ പരിശോധനങ്ങൾ നടക്കുന്നില്ല. കലൂർ കടവന്ത്ര, എം ജി റോഡ്, കലൂർ റോഡ് ഇവിടങ്ങളിൽ എല്ലാം റോഡ് പൊളിഞ്ഞു കിടക്കുകയാണ്.റോഡിലെ കുഴികൾ കാണാൻ എഞ്ചിനീയർമാർക്ക് പറ്റില്ലെങ്കിൽ അവർ വേണ്ട. കേരളം നമ്പർ 1 എങ്കിൽ – മരണത്തിന്റെ കാര്യത്തിൽ നമ്പർ 1 ആകരുതെന്നും ഹൈക്കോടതി വിമർശിച്ചു. രാജ്യാന്തര നിലവാരമുള്ള റോഡ് വേണമെന്ന് പറയുന്നില്ല. മനുഷ്യനെ കൊല്ലാത്ത റോഡ് വേണം. അത് മാത്രമാണ് സാധാരണക്കാരുടെ ആവശ്യമെന്നും കോടതി.എഞ്ചിനീയമാർ റോഡുകൾ പരിശോധിച്ച് കോടതിക്ക് റിപ്പോർട്ട്‌ നൽകണം. ഓരോരുത്തരുടെയും കീഴിലുള്ള റോഡുകളിൽ എത്ര കുഴികൾ ഉണ്ടെന്ന് റിപ്പോർട്ടിൽ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വകാര്യ ബസുകളുടെ മരണപാച്ചിലും ഹൈക്കോടതി വിമർശിച്ചു. കോടതിയുടെ ഉത്തരവുകൾ സ്വകാര്യ ബസുടമകൾ പാലിക്കപ്പെടുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *