രാഷ്ട്രപതിയുടെ പരിപാടിയിൽ നിന്നും തന്നെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരണവുമായി കൊച്ചി മേയര്‍ രംഗത്തെത്തി. മര്യാദയുടെയും സമീപനത്തിൻ്റെയും പ്രശ്നമാണിതെന്ന് കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ പറഞ്ഞു. ഇന്നത്തേത് ഒറ്റപ്പെട്ട സംഭവമല്ല.മുൻപ് പ്രധാനമന്ത്രിയുടെ പരിപാടിയിലും കേന്ദ്ര ധനമന്ത്രിയുടെ പരിപാടിയിൽ നിന്നും മേയറെ ഒഴിവാക്കിയിരുന്നു. ഭരണഘടന സ്ഥാപനങ്ങളിൽ ഇരിക്കുന്നവർക്ക് പോലും ഭരണഘടന സ്ഥാപനങ്ങളുടെ പ്രസക്തി മനസ്സിലാകുന്നില്ലെന്നത് ഗൗരവമായ പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയുടെ പരിപാടിയിൽ നിന്നും കൊച്ചി മേയറെ ഒഴിവാക്കി
