വാട്ട്‌സ്ആപ്പ് വെബ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്: ഇനി ആറ് മണിക്കൂറിൽ ഒരിക്കൽ വീണ്ടും ലോഗിൻ ചെയ്യണം

വാട്ട്‌സ്ആപ്പ് വെബ് (WhatsApp Web) ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഒരു സുപ്രധാന മാറ്റം പ്രാബല്യത്തിൽ വന്നിരിക്കുന്നു. ഇനി മുതൽ ഓരോ ആറ് മണിക്കൂർ കൂടുമ്പോഴും ഉപയോക്താക്കൾ വാട്ട്‌സ്ആപ്പ് വെബ് വീണ്ടും ലോഗിൻ ചെയ്യേണ്ടിവരും. സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ നിർദ്ദേശം ആണ് ഈ മാറ്റത്തിന് കാരണം.ഉപയോക്താക്കളുടെ അക്കൗണ്ടുകൾക്ക് ഇരട്ടി സുരക്ഷ ഉറപ്പാക്കുക, ഒപ്പം അനധികൃതമായ ഉപയോഗവും ഡാറ്റാ ചോർച്ചയും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ ആറ് മണിക്കൂർ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. സിം ബൈൻഡിംഗ് (SIM Binding) പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള സർക്കാരിന്റെ നടപടികളുമായി ബന്ധപ്പെട്ടാണ് പുതിയ ലോഗിൻ നിയമം കൊണ്ടുവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *