റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്. ഇന്ത്യ-റഷ്യ ഉച്ചകോടിക്കായാണ് ഡിസംബർ 5-6 തീയതികളിൽ അദ്ദേഹം ഇന്ത്യയിലേക്ക് എത്തുക.സെപ്റ്റംബർ 1 ന് ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെ ചൈനയിലെ ടിയാൻജിനിൽ പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഡിസംബറിലെ സന്ദർശനത്തെക്കുറിച്ചുള്ള വാർത്തകൾ വരുന്നത്. മാറിക്കൊണ്ടിരിക്കുന്ന ആഗോള ചലനാത്മകതയ്ക്കിടയിൽ പുടിന്റെ സന്ദർശനത്തിന് കാര്യമായ പ്രാധാന്യമുണ്ട്. അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായിക്കൊണ്ടിരിക്കുമ്പോൾ, റഷ്യയുമായും ചൈനയുമായും ഉള്ള ബന്ധം കൂടുതൽ ശക്തമായി.കഴിഞ്ഞാഴ്ച യുഎൻ പൊതുസഭയ്ക്കിടെ ഇന്ത്യൻ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ റഷ്യൻ പ്രസിഡൻ്റ് പുടിൻ്റെ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വിവരങ്ങൾ വ്യക്തമാക്കിയിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്
