ചെന്നൈ: തമിഴ്നാട്ടിലെ കരൂറില്‍ ടിവികെ റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് 40 പേരുടെ ജീവന് നഷ്ടമായ സാഹചര്യത്തില്‍ വിജയ്യുടെ പൊതുപരിപാടികള്‍ക്കും റാലികള്‍ക്കും വിലക്കേര്‍പ്പെടുത്തണമെന്ന ഹര്‍ജി. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്റെ അന്വേഷണം അവസാനിക്കുന്നതുവരെ ടിവികെ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് സെന്തില്കണ്ണന് എന്നയാളാണ് മദ്രാസ് ഹൈക്കോടതിയെ സമീപിചിരിക്കുന്നത്.
വിജയുടെ പൊതുപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തണം; ഹൈക്കോടതിയെ സമീപിച്ച് യുവാവ്
