പീരുമേട് : മലയോരത്തിൻ്റെഎം.എൽ.എ. ആയ വാഴൂർ സോമൻ വ്യത്യസ്തനായത് ഇദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനമായ ജീപ്പിൽ യാത്ര ചെയ്യുന്നതിനാലാണ്.KL 06 D 0538 എന്ന നമ്പറിലുള്ള മഹീന്ദ്രയുടെ മേജർ ജീപ്പിലാണ് എം.എൽ.എയുടെ ബോർഡും വെച്ചുള്ള അദ്ദേഹം തൻ്റെ ഭൂരിഭാഗം യാത്രകൾ നടത്താറ്.എന്നാൽ ജീപ്പ് ഇഷ്ടവാഹനമാണെങ്കിലും ദീർഘദൂര യാത്രകൾക്ക് ചേരുന്ന ഒരു വാഹനമായി ജീപ്പിനെ കാണാൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ജീപ്പുമായുള്ള അദ്ദേഹത്തിന്റെ പ്രണയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.പീരുമേട് എ.എൽ.എ. ആയിരുന്ന സി.എ.കുര്യന്റെ സഹായത്തോടെ 1978-ലാണ് താൻ ആദ്യമായി ഒരുപെട്രോൾ എൻജിൻ ജീപ്പ് സ്വന്തമാക്കി ഇത് 1991 വരെ ഉപയോഗിച്ചു.2006-ൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ആയി സ്ഥാനമേറ്റപ്പോഴാണ് മഹീന്ദ്ര മേജർ സ്വന്തമാക്കിയത്.നിയമസഭാസമ്മേളനങ്ങൾക്ക് ജീപ്പിലെത്തുന്ന എം.എൽ.എ മറ്റ് സമാജികർക്കും ഉദ്യോഗസ്ഥർക്കും കൗതുകമായിരുന്നു.
ജീപ്പിനെ പ്രണയിച്ച ജനനേതാവ്
