തിരു : വർക്കല നോർത്ത് ക്ലിഫിൽ സൺ വ്യൂ ബീച്ച് റിസോർട്ടിൽ 10 മുതൽ 15 വരെ ആർട്ടിസ്റ്റ് ഗ്രൂപ്പ് ബൈ രഹന സംഘടിപ്പിക്കുന്ന ആർട്ട് ഫെസ്റ്റിവൽ ചിത്രകലയും സംസ്കാരവും ഒരുമിക്കുന്ന വേദിയാകും. പ്രേം നസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് വി.പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. വർക്കല മുനിസിപ്പൽ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കവിയത്രി ഷംസ് ആബ്ദീൻ ആർട്ടിസ്റ്റ് കലേഷ് തൃപ്പൂണിത്തുറ, ജോൺ ജോസഫ്, സൈനുൽ ആബ്ദീൻ, ആന്റണി ജോസഫ്,ഷിനു വർക്കല, പീപ്പിൾ ന്യൂസ് പീർ മുഹമ്മദ് എന്നിവർ സംസാരിച്ചു. സംവിധായകൻ ജയൻ. വി. പോറ്റി സ്വാഗതവും ക്യൂറേറ്റർ രഹന സലീൽ നന്ദിയും പറഞ്ഞു. ഇന്ത്യക്കകത്തും പുറത്തുമുള്ള മുപ്പതിലധികം കലാകാരന്മാരുടെ ചിത്ര പ്രദർശനവും മറ്റു കലാരൂപങ്ങളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. അഞ്ച് ദിവസവും 6 മണിക്ക് അബൂബക്കറിന്റെ നേതൃത്വത്തിൽ മർഹബയുടെ ഗസൽ സംഗീതവും,അജയ് വെള്ളരിപ്പണയുടെ നേതൃത്വത്തിൽ യശോദാ മ്യൂസിക് ഗാനമേളയും, നയാസ് ഇല്യാസിന്റെ നേതൃത്വത്തിൽ പാട്ടിന്റെ കൂട്ടുകാരുടെ ഗാനമേള, മിനി മഞ്ചേരിയുടെ നേതൃത്വത്തിൽ ശബ്ദസ്വരയുടെ സംഗീത പരിപാടി. മേൽ കടക്കാവൂർ സഹസ്ര ടീമിന്റെ കൈകൊട്ടിക്കളിയും സിനിമാറ്റിക് ഡാൻസ്, നൂറുൽ ഹസ്സന്റെ നേതൃത്വത്തിൽ തനിമയുടെ സംഗീത പരിപാടിയും ഉണ്ടായിരിക്കും. വർക്കലയുടെ പ്രകൃതി സൗന്ദര്യത്തിനൊപ്പം കലയുടെ നിറങ്ങൾ ചാലിച്ച ഈ ഫെസ്റ്റിവൽ സന്ദർശകർക്ക് ദൃശ്യവിരുന്നൊരുക്കം.
വർക്കല സൺ വ്യൂ റിസോർട്ടിൽ കലാ മാമാങ്കം
